കടലാസ് ഒഴികെ പ്രിന്റ് ചെയ്യാന്‍ വേണ്ടുന്നതെന്തും GIT താങ്കള്‍ക്ക് ഓഫര്‍ ചെയ്യുന്നു.
വര്‍ക്ക്സ്പേസ് പ്രിന്റിംഗ് രംഗത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി GIT വിവിധ ഉല്‍പ്പന്നങ്ങളും, സേവനങ്ങളും, പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു. GIT ന്റെ പ്രധാന ബിസിനസ് പ്രീമിയം കംപാറ്റിബിള്‍ ടോണര്‍ കാര്‍ട്രിഡ്ജുകളുടെ റീമാനുഫാക്ചറിംഗ് ആണെങ്കിലും താഴെപ്പറയുന്ന മറ്റ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും അതില്‍ ഉള്‍പ്പെടുന്നു:
• പ്രിന്റ് എക്വിപ്മെന്റ് സര്‍വീസും മെയിന്റനന്‍സും
• HP LaserJet പ്രിന്ററുകളും മള്‍ട്ടി ഫംഗ്ഷണല്‍ ഡിവൈസുകളും
• മാനേജ്ഡ് പ്രിന്റ് സര്‍വീസസ്
15% മുതല്‍ 25% വരെ
താങ്കള്‍ മിച്ചംപിടിക്കുന്നത് പൂര്‍ണ്ണമായും താങ്കളുടെ ഉപഭോഗത്തിന്റെ അളവിനും ഓര്‍ഡര്‍ ചെയ്യുന്ന രീതികള്‍ക്കും അനുസൃതമായിരിക്കും. താങ്കള്‍ ഒരേ സമയത്ത് 1-2 കാര്‍ട്രിഡ്ജുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ താങ്കള്‍ മിച്ചപ്പെടുത്തുന്നതിന്റെ തോത് 15%-20% ആയിരിക്കും. താങ്കളുടേത് ഉയര്‍ന്ന ഉപഭോഗവും ഓര്‍ഡര്‍ ചെയ്യുന്നത് കൂടുതല്‍ എണ്ണത്തിനുമാണെങ്കില് താങ്കള്‍ മിച്ചപ്പെടുത്തുന്നത് ആ സമയത്തെ OEM മാര്‍ക്കറ്റ് നിലവാരമനുസരിച്ച് 20%-25% വരെ ആയേക്കാം. വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇതിലും കൂടുതല്‍ മിച്ചപ്പെടുത്താന്‍ കഴിയുന്നതും സാധാരണമാണ്. താങ്കളുടെ ഉപഭോഗത്തിന്റെ തോത് അറിയിക്കാമെങ്കില്‍ താങ്കള്‍ക്ക് എന്തുമാത്രം മിച്ചപ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.
GIT വഴി മിച്ചംപിടിക്കുന്നതിന് കാര്‍ട്രിഡ്ജിന്റെ വില മാത്രമല്ല ഏക പോംവഴി. ഞങ്ങളുടെ സര്‍വീസസ് തിരഞ്ഞെടുക്കുക വഴി താങ്കളുടെ എക്വിപ്മെന്റിന്റെ മെയിന്റനന്‍സ് ചെലവുകളിലും താങ്കള്‍ക്ക് പണം ലാഭിക്കാവുന്നതാണ് (കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വീസ് എന്ന വിഭാഗം കാണുക). ഇതുകൂടാതെ സമയം മിച്ചപ്പെടുത്തിയും താങ്കള്‍ക്ക് ചെലവുകളില്‍ മിച്ചം പിടിക്കാനാകും. താങ്കളുടെ പ്രിന്ററും, സര്‍വീസും, കണ്‍സ്യൂമബിളുകളും എല്ലാം ഒരേ സപ്ലൈയറാണ് നല്കുന്നതെങ്കില്, താങ്കള്‍ ഗണ്യമായ തോതില്‍ സമയവും, പരിശ്രമവും ചെലവും മിച്ചപ്പെടുത്താം, വ്യത്യസ്ത ദൗത്യങ്ങള്‍ക്ക് വ്യത്യസ്ത പങ്കാളികളെ തിരഞ്ഞെടുക്കുന്നപക്ഷം ഉണ്ടായേക്കാവുന്ന ചെലവുകളുമായി ഇത് താരതമ്യേന മെച്ചമായിരിക്കും.
1.3 GIT പ്രീമിയം ടോണര്‍ കാര്ട്രിഡ്ജുകളില് മറ്റേതെല്ലാം വിധത്തില്‍ എനിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും?
റെഡ്യൂസ്; റീയൂസ്; റീസൈക്കിള്‍ – ഞങ്ങളുടെ കാര്‍ട്രിഡ്ജുകള്‍ താങ്കള്‍ക്ക് ഇവ മൂന്നിനും സഹായകമാകും.
GIT കാര്‍ട്രിഡ്ജുകള്‍ ഉപയോഗിക്കുന്നത് ഭൂമിയില്‍ വിഷാംശമുള്ള പാഴ്വസ്തുക്കള് കുമിഞ്ഞുകൂടുന്നത് പ്രതിരോധിച്ച് പ്രകൃതി വിഭവങ്ങളെ നിലനിര്‍ത്തി പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റിലെ പരിസ്ഥിതിയും സുസ്ഥിരതയും എന്ന ഭാഗം പരിശോധിക്കുക.
താങ്കള്‍ക്ക് കാര്‍ബണ്‍ ഫുട്പ്രിന്റ് എന്തുമാത്രം മെച്ചപ്പെടുത്താമെന്നതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് കാണുക: UKCRA – UK Cartridge Remanufacturers’ Association: Carbon and Ecodesign of Toner Cartridges Study
പഠന റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് www.ukcra.com സന്ദര്‍ശിക്കുക
യൂറോപ്യന്‍ കമ്മീഷന്: EMAS Study, ‘75% of cartridges consumed are remanufactured’ (പേജ് 31)
പഠന റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് http://ec.europa.eu/environment/emas/pdf/es_library/99en_eu05_en.pdf സന്ദര്‍ശിക്കുക
OEM കാര്ട്രിഡ്ജുകള്ക്കുള്ള മറ്റൊരു വിജയകരമായ രീതിയാണ് റീ മാനുഫാക്ചറിംഗ്.
മാനുഫാക്ചേഡ് കാര്‍ട്രിഡ്ജും OEM ഉം എന്തെന്നതിനെക്കുറിച്ച് പല നിര്‍വചനങ്ങള്‍ ഉണ്ട്; പുതിയതായി നിര്‍മ്മിച്ച കംപാറ്റിബിള്‍ കാര്‍ട്രിഡ്ജുകള്‍; വ്യാജമായവ; റീഫില്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ. ചുരുങ്ങിയത് ഒന്നോ രണ്ടോ പുതിയ ഭാഗങ്ങള്‍ ചേര്‍ത്ത് ‘പുതിയതു പോലെ’ ഉപയോഗിക്കാന്‍ തരത്തില്‍ റീ അസംബിള്‍ ചെയ്തവ എന്നതാണ് റീമാനുഫാക്ചേഡ് കാര്ട്രിഡ്ജിനെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ നിര്‍വചനം.
റീ-അസംബ്ലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റീ-അസംബ്ലി ഇല്ലെങ്കില്‍ ആ കാര്‍ട്രിഡ്ജ് മാനുഫാക്ചേഡ് എന്ന് പരിഗണിക്കാനാവില്ല. റീ അസംബിള്‍ഡ് എന്നതിന്റെ നിര്‍വചനം ഈ അര്‍ത്ഥത്തിലാണ് ‘(എന്തെങ്കിലും ഒന്നിന്റെ) ഭാഗങ്ങള്‍ വീണ്ടും ഒരുമിച്ച് ചേര്‍ക്കുക അഥവാ ഫിറ്റ് ചെയ്യുക’, ചുരുക്കിപ്പറഞ്ഞാല്‍ വീണ്ടും അസംബിള്‍ ചെയ്തത്. ഇവിടെ ‘വീണ്ടും’ എന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്, അതായത്, കാര്‍ട്രിഡ്ജ് മുഴുവനായും പിരിച്ചെടുത്ത് വീണ്ടും കൂട്ടി യോജിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഒരു ഉല്‍പ്പന്നത്തെ ‘റീ അസംബിള്‍ഡ്’ എന്ന് വിവക്ഷിക്കുന്നത്. മറ്റേതൊരു പ്രക്രിയയേയും കാര്‍ട്രിഡ്ജിന്റെ റീ അസംബ്ലിംഗ് ആയി കരുതാനാവില്ല, അതിനാല്‍ ഇങ്ക് ജെറ്റ് ആയാലും ടോണര്‍ കാര്‍ട്രിഡ്ജ് ആയാലും ക്ലോണ്‍, വ്യാജം, റീഫില്‍ തുടങ്ങിയ മറ്റെല്ലാ നിര്‍വചനങ്ങളേയും തള്ളിക്കളയാവുന്നതാണ്.
റീമാനുഫാക്ചറിംഗ് മേഖലയെ മൊത്തമായി എടുത്താല്‍ അത് ലോകത്തിലെ ഏറ്റവും വലിയ ടോണര്‍ കാര്‍ട്രിഡ്ജ് ദാതാക്കളായ HP കഴിഞ്ഞാല്‍, രണ്ടാം സ്ഥാനത്താണുള്ളത്.
ലോകത്തെമ്പാടും 10,000 റീമാനുഫാക്ചേഴ്സിന്റെ കീഴില്‍ 65,000 പേര് ജോലി ചെയ്യുന്നു. ഇന്ന് ലോകത്ത് വില്‍പ്പന ചെയ്യുന്ന മൊത്തം കാര്‍ട്രിഡ്ജുകളുടെ 20%-30% വരെ റീമാനുഫാക്ചറിംഗ് ചെയ്തതാണ്. റീ മാനുഫാക്ചറിംഗ് മേഖല റീമാനുഫാക്ചര് ചെയ്ത ടോണര്‍ കാര്‍ട്രിഡ്ജുകളുടെ വില്‍പ്പനയിലൂടെ 2013 നകം 7 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. (സ്രോതസ്സ്: Lyra Research Report, Aftermarket Share, ജനുവരി 2010).
ആഫ്ടര്മാര്ക്കറ്റില് ലഭ്യമായ ഘടകവസ്തുക്കളും സാമഗ്രികളും മികച്ച തൊഴില്വൈദഗ്ദ്ധ്യവും ഉപയോഗിക്കുന്നതിനാല്‍ പ്രീമിയം കാര്‍ട്രിഡ്ജ് (GIT) താങ്കള്‍ക്ക് മനസ്സമാധാനം നല്‍കും.
മുകളില്‍ പ്രസ്താവിച്ചതുപോലെ, റീമാനുഫാക്ചറിംഗ് ചെയ്യുന്നതിന് ചുരുങ്ങിയത് ഒന്നോ അതിലധികമോ പുതിയ ഘടകങ്ങള്‍ കൂടുതലായി ചേര്‍ക്കണം. പ്രീമിയം, സ്റ്റാന്‍ഡേഡ്, ലോ ക്വാളിറ്റിയില്‍ റീമാനുഫാക്ചറിംഗ് ചെയ്ത ഉല്‍പ്പന്നം എന്നിവ തമ്മിലുള്ള വ്യത്യാസം മൂന്ന് വ്യക്തമായ കാര്യങ്ങളെ ആശ്രയിച്ചിരിക്കും:
1. ഒരു കാര്‍ട്രിഡ്ജില്‍ പുതിയതായി ചേര്‍ക്കുന്ന ഘടകങ്ങളുടെ എണ്ണം.
2. കാര്‍ട്രിഡ്ജില്‍ ചേര്‍ക്കുന്ന ഘടകങ്ങളുടെ ഗുണനിലവാരം
3. റീമാനുഫാക്ചറിംഗ് ചെയ്യുന്ന പ്രക്രിയ
ആദ്യത്തെ പോയിന്റ് വ്യക്തമായതിനാല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. പ്രിന്റ് ക്വാളിറ്റിയും വിശ്വാസ്യതയും നിര്‍ണ്ണയിക്കുന്നത് പ്രധാനമായും ഡ്രം ടോണര്‍ കോംബിനേഷന്‍ ഉള്‍പ്പെടെ കാര്‍ട്രിഡ്ജ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വിവിധ ഘടകങ്ങളാണ്. ചിപ്പ്, പ്രൈമറി ചാര്‍ജ്, മാഗ്നറ്റിക് റോളറുകള്‍ എന്നിവയാണ് നിലവാരം നിര്‍ണ്ണയിക്കുന്ന മറ്റു പ്രധാന ഘടകങ്ങള്‍. പ്രീമിയം റീമാനുഫാക്ചേഡ് ഉല്‍പ്പന്നത്തില്‍ ചുരുങ്ങിയത് ടോണര്‍, ഡ്രം, ചിപ്പ് എന്നീ ഭാഗങ്ങളെങ്കിലും നിര്‍ബന്ധമായും പുതുക്കിയിരിക്കണം. താഴ്ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ചിലപ്പോള്‍ ഡ്രം മാറ്റുന്നതിനു പകരം പഴയ OEM ഡ്രം തന്നെ വീണ്ടും ഉപയോഗിച്ചിട്ടുണ്ടാകാം.
ഈ ഘടകങ്ങളുടെ ഗുണനിലവാരം തീര്‍ച്ചയായും പ്രിന്റ് ക്വാളിറ്റിയെ സ്വാധീനിക്കുന്നതാണ്, പ്രത്യേകിച്ചും ടോണര്‍/ഡ്രം കോംബിനേഷന്റെ കാര്യത്തില്‍. റീമാനുഫാക്ചറിംഗ് ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാനായി വിവിധ രീതികളുണ്ട്, ഒന്ന് ഹൈ-ക്വാളിറ്റി ഡെഡിക്കേറ്റഡ് ടോണറുകള്‍, അതായത് മാതൃകാപരമായ ഫലം ലഭിക്കുന്നതിനായി ഓരോ മോഡലിനും അനുസരിച്ച് രൂപകല്‍പ്പന ചെയ്യപ്പെട്ട ടോണറുകള്‍. രണ്ടാമതായി ലോ ക്വാളിറ്റി ഡെഡിക്കേറ്റഡ് ടോണറുകളും പിന്നെ ജെനറിക് ടോണറുകളും. വിവിധ കാര്‍ട്രിഡ്ജ് മോഡലുകളില്‍ ഘടിപ്പിക്കാന്‍ തരത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ജെനറിക് ടോണറുകള്‍, അതിനാല്‍ പരമാവധി ഫലം ലഭിക്കാനുള്ള സാധ്യത കുറയും. ഇതിന്റെ ഫലമായി, ലോവര്‍ ഗ്രേഡ് ഡെഡിക്കേറ്റഡ് ടോണറുകളെപ്പോലെ, ഇവ ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ കൂടുതല്‍ നിറമുള്ള പ്രിന്റ് ലഭിക്കും, പക്ഷെ പിന്നീട് കാര്യക്ഷമത കുറയുകയും ചെയ്യും, അതുമല്ലെങ്കില്‍ തീരെ സാന്ദ്രത കുറഞ്ഞ പ്രിന്റ് ലഭിച്ചുതുടങ്ങും. രണ്ടാമത്തെ സാഹചര്യത്തില്‍ പ്രിന്റ് ഔട്ട് തീരെ നിറമില്ലെന്ന് ഉപഭോക്താവിന് വിഷമം തോന്നിയേക്കും. ആദ്യത്തെ സാഹചര്യത്തില്‍ പ്രിന്റ് ഔട്ടുകള്‍ വളരെ ഡാര്‍ക്ക് ആയിരിക്കും, പക്ഷെ മൊത്തം പ്രിന്റ് ഔട്ടുകളുടെ എണ്ണം കുറവായിരിക്കും. ഇതുകൂടാതെ കുറഞ്ഞ കാര്യക്ഷമതയുള്ള ടോണറുകള്‍ ധാരാളം ടോണര്‍ ഡസ്റ്റ് തൂവിപ്പോകാനും, വേസ്റ്റ് ബിന്‍ നിറയ്ക്കാനും, ലീക്കേജ് ഉണ്ടാകാനും, ടോണറിന്റെ കാലാവധി തീരുന്നതിനു മുന്‍പേ കേടുവരാനും എല്ലാം കാരണമാകും.
GIT യില്‍ ഞങ്ങള്‍ ആഗോളതലത്തില്‍ ഡെഡിക്കേറ്റഡ് മെറ്റീരിയലുകള്‍ സപ്ലൈ ചെയ്യുന്നവരില്‍ നിന്നും കിട്ടാവുന്ന ഏറ്റവും മികച്ച സാധനസാമഗ്രികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഞങ്ങളുടെ R&D വിദഗ്ദ്ധര്‍ സാധ്യമായതില്‍ മികച്ച റീമാനുഫാക്ചേഡ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്, അതേസമയം അതൊന്നും ഉല്‍പ്പന്ന വികസനത്തിനു വേണ്ടുന്ന മെറ്റീരിയല്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതുമില്ല.
ഒറിജിനല്‍ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന പ്രിന്റര്‍/കാര്‍ട്രിഡ്ജ് സവിശേഷതകളെ വിപണിയില്‍ ഗവേഷണം ചെയ്ത് അവര്‍ പുതിയ അതിശക്തമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു.
ഉപഭോക്താവിന് OEM നു സമാനമായ പരമാവധി ഫലപ്രദമായ മികച്ച പ്രിന്റ് ക്വാളിറ്റി ഉറപ്പ് നല്കുന്ന പുതിയ കംപാറ്റിബിള്‍ പ്രിന്റര്‍ കാര്‍ട്രിഡ്ജ് സൊല്യൂഷനുകള്‍ അവര്‍ രൂപകല്‍പ്പന ചെയ്യുന്നു.
അവര്‍ ഒറിജിനല്‍ കാര്‍ട്രിഡ്ജുകളുടെ സാങ്കേതിക മികവുകളെക്കുറിച്ച് സമഗ്രമായ വിശകലനം ചെയ്യുന്നു. GT പ്രീമിയം കംപാറ്റിബിള്‍ ഉല്‍പ്പന്നങ്ങളുടെ വികസനത്തിന്റെ അളവുകോല്‍ എന്ന് പറയാവുന്നത് ഈ സാങ്കേതിക മികവുകളാണ്..
അവര്‍ കാര്‍ട്രിഡ്ജിന്റെ എല്ലാ ഘടകങ്ങളെയും വിശകലനം ചെയ്ത് ചേര്‍ച്ചയുള്ള മികച്ച ഘടകങ്ങള്‍ കണ്ടെത്തുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് പുതിയ ഒറിജിനല്‍ കാര്‍ട്രിഡ്ജിന്റെ അത്രയും നിലവാരമുള്ള പ്രിന്റ് ക്വാളിറ്റി നല്കാന് കഴിയുന്നുണ്ട്. ചേര്‍ച്ചയുള്ള ഘടകങ്ങള്‍ക്ക് രൂപംകൊടുക്കാനായി STMC മാര്ഗ്ഗനിര്ദ്ദേശരേഖകളുടെ അടിസ്ഥാനത്തില്‍ വിവിധ സംയുക്ത ഘടകങ്ങള്‍ R&D വികസിപ്പിച്ചെടുത്ത് പരിശോധിച്ച് പരമാവധി ഫലം കൈവരിക്കുന്നു.
ഉല്‍പ്പന്നത്തിന്റെ ഉപയോഗകാലം ഉടനീളം, വ്യവസായവല്‍ക്കരണ പ്രക്രിയ മെച്ചപ്പെടുത്തിക്കൊണ്ടുള്ള നിര്‍മ്മാണത്തിന് വേണ്ടുന്ന പിന്തുണ അവര്‍ നല്കുന്നു.
ഉല്‍പ്പന്നത്തിന്റെ ഉപയോഗകാലത്ത് ആവശ്യം വരുന്ന, ഉല്‍പ്പന്നം മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ പ്രവര്‍ത്തിക്കുന്നു.
അവര്‍ നിര്‍മ്മാണ പ്രക്രിയയുടെ ഓരോ ഘട്ടവുമായി ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് വേണ്ടുന്ന പിന്തുണ നല്‍കിക്കൊണ്ട് ഫൈനല്‍ പ്രിന്റ് ക്വാളിറ്റി ഉറപ്പുവരുത്തുന്നു.
ഓരോ ഉല്‍പ്പന്നവും നിലവാരം, വിശ്വാസ്യത, ഭദ്രമായ പായ്ക്കിംഗ് രീതികള്‍ പുലര്‍ത്തുന്നുവെന്ന് വിവിധ ഘട്ടങ്ങളിലായി അവര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നു.
നിശ്ചിത ഗുണനിലവാര സ്വഭാവവിശേഷങ്ങള്‍ പരിശോധിച്ചറിയുന്നതിനായി ഉല്‍പ്പാദന രംഗത്തുള്ള ജീവനക്കാര്‍ക്ക് ഉല്‍പ്പന്നത്തെക്കുറിച്ച് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നുവെന്ന് അവര്‍ ഉറപ്പുവരുത്തുന്നു.
ക്വാളിറ്റി വേണമെന്ന് വലിയ നിര്‍ബന്ധമില്ലാത്ത ഒരു വ്യത്യസ്ത ഉപഭോക്തൃ വിഭാഗത്തിനു വേണ്ടിയുള്ള ചെലവു കുറഞ്ഞ ഉല്‍പ്പന്നമെന്ന സങ്കല്‍പ്പമാണ് റീഫില്ലിംഗ്
റീഫില്‍ ചെയ്ത ഉല്‍പ്പന്നം സാധാരണയായി റീഅസംബിള് ചെയ്യപ്പെട്ടതല്ല, പകരം വ്യത്യസ്ത സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവര്‍ വെറുതേ തുറന്ന് ടോണര്‍ പൗഡര്‍ നിറയ്ക്കുന്നുവെന്നു മാത്രം. ഈ പ്രക്രിയയില്‍ പ്രത്യേകിച്ച് മൂല്യങ്ങളൊന്നും ചേര്‍ക്കുന്നില്ല. മിക്കപ്പോഴും വളരെ താണ ജെനറിക് ക്വാളിറ്റിയുള്ള ടോണര്‍ പൗഡര്‍ ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക. റീഫില്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത പൊതുവേ കുറവായിരിക്കും, കേടുവരാനുള്ള സാധ്യത കൂടുതലും, പ്രിന്റ് ക്വാളിറ്റി മോശവും ആയിരിക്കും.
ഇല്ല, അങ്ങനെ ആകണമെന്നില്ല.
ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ക്കും വീട്ടുപയോഗത്തിനും മിച്ചപ്പെടുത്തുക എന്നതായിരിക്കും ഏകലക്ഷ്യം, അവര്‍ പ്രിന്റ് ക്വാളിറ്റിയെക്കുറിച്ച് അത്ര ശ്രദ്ധിക്കുന്നവരല്ല, ആവശ്യം വരുമ്പോള്‍ കാലിയായ കാര്‍ട്രിഡ്ജ് എടുത്ത് ഏതെങ്കിലും ഷോപ്പില്‍ റീഫില്‍ ചെയ്യാന്‍ കൊണ്ടുപോകാന്‍ വേണ്ട സമയവും അവര്‍ക്കുണ്ടായിരിക്കും. റീഫില്‍ ചെയ്യുക എന്നതും ഒരു സാധ്യമായ രീതിയാണ് അതിനാല്‍ ആ രീതി തുടരാനുള്ള അവകാശവും അര്‍ഹിക്കുന്നുണ്ട്. വിപണിയിലെ ഒരു ഗണ്യമായ വിഭാഗം ആ സൗകര്യം ഉപയോഗിക്കുന്നുവെങ്കിലും ഗുണനിലവാരം, പ്രൊഡക്ട് റേഞ്ച്, ലഭ്യത എന്നീക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് ബിസിനസ് പശ്ചാത്തലത്തില്‍ ഉപയോഗയോഗ്യമല്ല.
ക്ലോണ്‍’ എന്നത് വ്യാജഭാഗങ്ങള് ഉപയോഗിച്ച്, പാറ്റന്റ് നിയമങ്ങള്‍ ലംഘിച്ച്, നിര്‍മ്മിക്കുന്ന ബ്രാന്‍ഡ് ന്യൂ കാര്‍ട്രിഡ്ജ് ആണ്. ക്ലോണിന്റെ സത്യത്തിനു നിരക്കാത്ത വില കേള്‍ക്കുമ്പോള്‍ തന്നെ അത് ക്ലോണ്‍ ആണെന്ന് താങ്കള്‍ക്ക് മനസ്സിലാകും.
ക്ലോണ്‍ കാര്‍ട്രിഡ്ജ് പൂര്‍ണ്ണമായും പുതിയ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെങ്കിലും അത് നിര്‍മ്മിക്കുന്നത് ഒറിജിനല്‍ പ്രിന്റര്‍ നിര്‍മ്മാതാക്കള്‍ അല്ല, മറിച്ച് ഒരു മൂന്നാം കക്ഷി അത് നിര്‍മ്മിച്ച് ഒരു മൂന്നാം കക്ഷിയുടെ ബ്രാന്‍ഡ് നെയിമില്‍ വില്‍ക്കപ്പെടുന്നതാണ്. നിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ച് OEM സ്ഥാപനത്തിന്റെ പാറ്റന്റ്/ഡിസൈന്‍ അവകാശങ്ങള്‍ ലംഘിച്ചാണ് സാധാരണയായി ക്ലോണ്‍ നിര്‍മ്മിക്കപ്പെടുന്നത്. OEM പാറ്റന്റ്/ഡിസൈന്‍ അവകാശങ്ങള്‍ ലംഘിക്കുന്നതിനാല്‍ ക്ലോണ്‍ നിര്‍മ്മിക്കുന്നതും, വില്‍ക്കുന്നതും, ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
ബൗദ്ധികസ്വത്ത് സംരക്ഷണത്തിന് വേണ്ടത്ര സംരക്ഷണം ലഭിക്കാത്ത രാജ്യങ്ങളിലാണ് സാധാരണയായി ക്ലോണിംഗ് ചെയ്യുന്ന പതിവ് നിലനില്‍ക്കുന്നത്. OEM കാര്‍ട്രിഡ്ജുകള്‍ വളരെ കുറഞ്ഞ ചെലവില്‍ പുനര്‍നിര്‍മ്മിച്ച് യഥാര്‍ത്ഥ OEM വ്യാപകമായ ഗവേഷണത്തിനും വികസനത്തിനും ചെലവഴിച്ചതിനെ ചൂഷണം ചെയ്ത് വ്യാവസായിക ലാഭം നേടുക എന്നത് മാത്രമാണവരുടെ ഏകലക്ഷ്യം. ക്ലോണുകള്‍ കൂടുതലായും ചൈനയില്‍ നിര്‍മ്മിച്ച് മറ്റു വിപണികളിലേക്ക് കയറ്റുമതി ചെയ്ത് അല്പ്പായുസ്സുള്ള വ്യത്യസ്ത ബ്രാന്‍ഡ് നെയിമുകളില്‍ വില്‍പ്പന ചെയ്യുന്നതാണ് കൂടുതലായും കണ്ടുവരുന്നത്. USA, യൂറോപ്പ് തുടങ്ങിയ മുന്നണി വിപണികളില്‍ ക്ലോണുകള്‍ ഇറക്കുമതി ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രാദേശിക വിപണികളിലേക്ക് ക്ലോണുകള്‍ തടസ്സങ്ങള്‍ ഭേദിച്ച് ശക്തമായി നുഴഞ്ഞുകയറുന്നുണ്ട്.
വഞ്ചകരായ വ്യാപാരികളാണ് പലപ്പോഴും ക്ലോണുകളെ റീമാനുഫാക്ചറിംഗ് ചെയ്തവ എന്ന മട്ടില്‍ വില്‍ക്കുന്നത്. അവിശ്വസനീയമായ വിലക്കുറവാണ് അവരുടെ സാധാരണ അടയാളം, ചെറിയ ഫ്രെയിമുകളിലുള്ള ബ്ലാക്ക് കാര്‍ട്രിഡ്ജുകള്‍ അവര്‍ 20 മുതല്‍ 35 അമേരിക്കന്‍ ഡോളറിനാണ് വില്‍ക്കുക. ഇത് ഒരു പ്രീമിയം റീമാനുഫാക്ചേഡ് ടോണര്‍ കാര്‍ട്രിഡ്ജിന്റെ യഥാര്‍ത്ഥ നിര്‍മ്മാണച്ചെലവിനേക്കാള്‍ വളരെ കുറവാണ്. യൂറോപ്യന്‍ കാര്‍ട്രിഡ്ജ് റീമാനുഫാക്ചറിംഗ് അസോസിയേഷന്, ETIRA, വ്യാജ ഉല്‍പ്പന്നങ്ങളേയും ക്ലോണുകളേയും കുറിച്ച് ഒരു ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്:
താങ്കളുടെ സ്വന്തം ഗൈഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ http://www.etira.org/?website_id=74 സന്ദര്‍ശിക്കുക.
കൗണ്ടര്ഫീറ്റിന്റെ നിര്‍വചനം വളരെ വ്യക്തമാണ്, ലളിതമായിപ്പറഞ്ഞാല്‍ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെ എന്തെങ്കിലും ഒന്നിനെ അനുകരിച്ച് നിര്‍മ്മിക്കപ്പെട്ട ഉല്‍പ്പന്നം എന്നാണതിനര്‍ത്ഥം. നിയമപരമായ പശ്ചാത്തലത്തില്‍, കൗണ്ടര്‍ഫീറ്റ് ഉല്‍പ്പന്നത്തിന് ഒരു ഉല്‍പ്പന്നം വില്‍ക്കാനുപയോഗിക്കുന്ന പേര് അല്ലെങ്കില്‍ ബ്രാന്‍ഡ്, രൂപകല്‍പ്പനാ (പാറ്റെന്റ്) അവകാശങ്ങളെ അനുകരിക്കാന്‍ കഴിയും. അതിനാല്‍, കൗണ്ടര്‍ഫീറ്റ് കാര്‍ട്രിഡ്ജ് ഒന്നുകില്‍ (1) രജിസ്റ്റര്‍ ചെയ്യപ്പെട്ട പാറ്റെന്റുകളെ അല്ലെങ്കില്‍ രൂപകല്‍പ്പനാ അവകാശങ്ങളെ (സാധാരണഗതിയില്‍ ക്ലോണുകളും റീഫില്‍ ചെയ്യപ്പെട്ടവയും അല്ലെങ്കില്‍ റീമാനുഫാക്ചര് ചെയ്യപ്പെട്ട കാര്‍ട്രിഡ്ജുകള്‍ അവ ബൗദ്ധികസ്വത്തവകാശങ്ങളെ ലംഘിക്കുന്ന ഘടകങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍) ലംഘിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ടത്, കൂടാതെ/അല്ലെങ്കില്‍ (2) മറ്റൊരു ബ്രാന്‍ഡിനെ അല്ലെങ്കില്‍ രൂപകല്‍പ്പനയെ അനുകരിച്ച് നിര്‍മ്മിച്ച ശേഷം ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വില്‍പ്പന ചെയ്യുന്നത് (ഇത് ഒന്നുകില്‍ അതേ നിലവാരമുള്ള മറ്റൊരു ബ്രാന്‍ഡിന്റെ കോപ്പിയോ, കോപ്പി അല്ലെങ്കില്‍ മറ്റൊരു ബ്രാന്‍ഡ് ആണെന്ന് തോന്നിപ്പിക്കും വിധം രൂപകല്‍പ്പന ചെയ്യപ്പെട്ടതോ ആകാം). ഒരുകാര്യം വ്യക്തമാണ്, കാര്‍ട്രിഡ്ജ് റീഫില്‍ ചെയ്യപ്പെട്ടതോ, റീമാനുഫാക്ചര് ചെയ്യപ്പെട്ടതോ, കംപാറ്റിബിളാണോ അല്ലയോ, പുതിയതായി നിര്‍മ്മിച്ചതാണോ അല്ലയോ എന്നീ വസ്തുതകളൊന്നും മതിയാവില്ല കൗണ്ടര്ഫീറ്റിന്റെ നിര്‍വചനത്തിന്. (1) അല്ലെങ്കില്‍ (2) എന്നു കരുതാവുന്ന ഏതൊരു കാര്‍ട്രിഡ്ജും കൗണ്ടര്‍ഫീറ്റ് ആകുന്നു.
ഇങ്ക് കാര്‍ട്രിഡ്ജുകള്‍ വിശ്വാസയോഗ്യമായി റീമാനുഫാക്ചര് ചെയ്യാന്‍ കഴിയില്ല
ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് റീമാനുഫാക്ചര് ചെയ്ത ഇങ്ക് കാര്ട്രിഡ്ജുകളും നല്‍കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, നിര്‍ഭാഗ്യവശാല്‍, മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇങ്ക് കാര്‍ട്രിഡ്ജുകള്‍ റീമാനുഫാക്ചര് ചെയ്യാന്‍ കഴിയില്ല. സാധാരണഗതിയില്‍ ക്ലോസ് ചെയ്യപ്പെട്ട കണ്ടെയിനറുകള്‍ ഉപയോഗിക്കുന്നതിനാല്‍ അവ റീഫില്‍ ചെയ്യാനേ കഴിയൂ. ചില വില്‍പ്പനക്കാര്‍ ഇങ്ക് കാര്‍ട്രിഡ്ജുകളുടെ പ്രക്രിയയില്‍ താരതമ്യേന മെച്ചപ്പെട്ട സേവനം ചെയ്യുന്നുണ്ട്, അവര്‍ പ്രൊഫഷണലായി അത് ഊറ്റിയെടുത്ത്, ഫ്ളഷ് ചെയ്ത് ഫില്‍ ചെയ്യുമെങ്കിലും ഇതെല്ലാം ചെയ്തുകഴിയുമ്പോഴും ആ ചെയ്യുന്നത് തികച്ചും റീഫില്ലിംഗ് പ്രവൃത്തി മാത്രമാണ്. റീഫില്ലിംഗ് പ്രക്രിയയില്‍ മൂല്യം വര്‍ദ്ധിപ്പിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ല. ഇതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ക് കാര്‍ട്രിഡ്ജുകള്‍ ഫീഫില് ചെയ്യുന്ന ജോലിയില്‍ നിന്നും അകലം പാലിക്കുന്നത്, വ്യക്തമായിപ്പറഞ്ഞാല്‍, മറ്റേതൊരു ഉല്‍പ്പന്നത്തിന്റെയും റീഫില്ലിംഗില് നിന്ന് അകലം പാലിക്കുന്നത്.
റീമാനുഫാക്ചറര് കാര്‍ട്രിഡ്ജിന്റെ പുനര്‍നിര്‍മ്മാണത്തിന് അനുയോജ്യമായ ഘടകങ്ങളും പ്രക്രിയയും ഉപയോഗിക്കുന്നിടത്തോളം, പ്രീമിയം റീമാനുഫാക്ചേഡ് അല്ലെങ്കില്‍ OEM കാര്‍ട്രിഡ്ജുകള്‍ ഉപയോഗിക്കുന്നത് തമ്മില്‍ മനസ്സിലാക്കാന്‍ തക്ക വ്യത്യാസം ഒന്നും തന്നെയില്ല.
ടോണര്‍ കാര്‍ട്രിഡ്ജ് പ്രിന്റര്‍ കേടുവരുത്താനുള്ള സാധ്യതയില്ല. കാര്‍ട്രിഡ്ജ് എന്നതൊരു സെല്‍ഫ്-കണ്ടെയിന്‍ഡ് യൂണിറ്റ് മാത്രമാണ് അപൂര്‍വം സാഹചര്യങ്ങളില്‍ ഡസ്റ്റ് സ്പില്‍ ആകുന്നത് മാറ്റിഘടിപ്പിക്കാവുന്ന പ്രിന്റര്‍ ഭാഗങ്ങള്‍, അതായത് ഫ്യൂസര്‍ യൂണിറ്റോ അല്ലെങ്കില്‍ പ്രഷര്‍ റോളറോ, കേടുവന്നേക്കാം. എന്നിരുന്നാലും, ഗുണമേന്മയില്ലാത്ത ഘടകങ്ങളോടു കൂടിയ താണ നിലവാരമുള്ള കാര്‍ട്രിഡ്ജുകള്‍ താങ്കളുടെ പ്രിന്ററിന്റെ പ്രവര്‍ത്തനകാലത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും.
ക്ലോണുകളുടെ കാര്യത്തില്‍ ഇത് സംഭവിച്ചേക്കാം. ലേസര്‍ കാര്‍ട്രിഡ്ജിന്റെ ഡ്രം മാറ്റാതിരുന്നാല്‍, അല്ലെങ്കില്‍ നിലവാരം കുറഞ്ഞ ഡ്രം ഉപയോഗിച്ചാല്‍, അത് പ്രിന്ററിന്റെ ലൈഫും കുറച്ചേക്കാം. ഇങ്ക് കാര്‍ട്രിഡ്ജുകളുടെ കാര്യത്തിലാണ് ഇത് കൂടുതലായി സംഭവിക്കുന്നത്, മഷി തൂവിപ്പോകുന്നത് പ്രിന്റ് ഹെഡ് കേടുവരുത്തും, മറ്റു പ്രധാന ഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും.
എന്നിരുന്നാലും, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മനസ്സമാധാനം നല്‍കാനായി ഞങ്ങള്‍ പ്രാദേശിക വിപണിയിലെ ഉപഭോക്താക്കള്‍ക്ക് പ്രിന്റര്‍ ഘടകങ്ങള്‍ക്കും കൂടെയുള്ള വിപുലമായ വാറണ്ടിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാറണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കാണുക.
അടിസ്ഥാനപരമായി, പ്രിന്റ് യീല്‍ഡിനെ താങ്കളുടെ കാറിന്റെ പ്രതിലിറ്ററിന് ഇത്ര കിലോമീറ്റര്‍ എന്ന ശരാശരി മൈലേജുമായി താരതമ്യം ചെയ്യാം, പ്രിന്റ് യീല്‍ഡ് കാര്‍ട്രിഡ്ജിന്റെ കാര്യത്തിലാണെന്ന വ്യത്യാസം മാത്രം.
GIT ഉല്‍പ്പന്നങ്ങള്‍ക്ക് STMC സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ പേജ് യീല്ഡിനെക്കുറിച്ചുള്ള STMC മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പിന്തുടരുന്നു. യീല്‍ഡ് എന്നത് 5% പ്രിന്റ് കവറേജില്‍ ഉണ്ടാകാവുന്ന പേജുകളുടെ കണക്കാക്കപ്പെട്ട എണ്ണമാണ്, ഇതെക്കുറിച്ചുള്ള നിര്‍വചനം ASTM F 1856 സെക്ഷന്‍ 11.3ല്‍ കാണാം. നേരത്തെ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് മെറ്റീരിയല്‍സ് (ASTM) എന്നറിയപ്പെട്ടിരുന്ന ASTM ഇന്റര്‍നാഷണല്‍, അന്തര്‍ദ്ദേശീയ സന്നദ്ധ സമ്മത നിലവാരങ്ങളുടെ വികസന വിതരണ രംഗത്ത് അംഗീകരിക്കപ്പെട്ട ആഗോള ജേതാവാണ്. ASTM F 1856 സെക്ഷന്‍ 11.3 യീല്‍ഡിനെ ഇപ്രകാരം നിര്‍വചിക്കുന്നു: ലഭ്യമായ ടോണറിന്റെ ആകെ ഭാരത്തെ ഓരോ പ്രിന്റിനും വേണ്ടിവരുന്ന ടോണറിന്റെ ശരാശരി കൊണ്ട് ഹരിച്ച് ആ കാര്‍ട്രിഡ്ജിന്റെ ശരാശരി പേജ് യീല്‍ഡ് കണക്കാക്കാവുന്നതാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന ടോണറിന്റെ ഭാരവും യൂസബിള്‍ പ്രിന്റിംഗിനു ശേഷം ബാക്കി വരുന്ന ടോണറിന്റെ ഭാരവും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് ലഭ്യമായ ടോണര്‍ എത്രയെന്ന് നിര്‍ണ്ണയിക്കുന്നത്. സ്വാഭാവികമായും, ഓരോ പ്രിന്റര്‍ കാര്ഡ്രിഡ്ജിന്റെയും യീല്‍ഡ് ഒന്നിനോടൊന്ന് വ്യത്യസ്തമായിരിക്കും.
STMC സര്‍ട്ടിഫിക്കറ്റ് കാണുക
കൂടുതല്‍ വിവരങ്ങള്‍ക്ക് http://i-itc.org/stmc-guide.html സന്ദര്‍ശിക്കുക.
ASTM F 1856 Standard Practice for Determining Toner Usage for Printer Cartridges
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.astm.org/Standards/F1856.htm സന്ദര്‍ശിക്കുക.
GT പ്രീമിയം ടോണര്‍ കാര്‍ട്രിഡ്ജുകള്‍ തത്തുല്യമായ OEM കാര്‍ട്രിഡ്ജുകളുടെ പ്രകടനത്തിനു സമാനമായ പേജ് യീല്‍ഡാണ് നല്‍കുന്നത്.
GT പ്രീമിയം-ബ്രാന്‍ഡഡ് ടോണര്‍ കാര്‍ട്രിഡ്ജുകള്‍ 5% സാന്ദ്രതയില്‍ ലഭിക്കുമെന്ന് OEM പരസ്യം ചെയ്യുന്ന അതേ ഗുണമേന്മയുള്ളതാണെന്ന് GIT ഉറപ്പുതരുന്നു. താങ്കളുടെ സൗകര്യത്തിനായി ഞങ്ങളുടെ പേജ് യീല്‍ഡ് കണക്കുകള്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പേജുകളില്‍ നല്‍കിയിട്ടുണ്ട്. ഇന്ന് പ്രിന്റര്‍ സ്റ്റാറ്റസ് പേജിലൂടെ പുറത്തിറക്കിയിട്ടുള്ള ബൃഹത്തായ മിക്ക കാര്‍ട്രിഡ്ജ് മോഡലുകളുടെയും പേജ് യീല്‍ഡ് കണക്കുകള്‍ താങ്കള്‍ക്ക് കാണാവുന്നതാണ്. ഇന്നത്തെ സാങ്കേതിക ലോകത്ത്, താങ്കളുടെ സൗകര്യത്തിനു വേണ്ടി ഞങ്ങള്‍ യീല്‍ഡ് അളവുകള്‍ തരുന്നതിനാല്‍ താങ്കള്‍ അതൊന്നും ഊഹിക്കേണ്ടതില്ല.
ഉവ്വ്, തീര്‍ച്ചയായും.
വിവിധ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പേജ് യീല്‍ഡ് നിര്‍ണ്ണയിക്കുന്നത്. ടോണര്‍ ഹോപ്പറിലേക്ക് നിറയ്ക്കുന്ന ടോണറിന്റെ അളവ് നിര്‍ണ്ണായകമാണെന്നത് വളരെ ശ്രദ്ധേയമാണ്. നിര്‍മ്മാതാവ് കുറച്ച് ടോണറേ നിറച്ചിട്ടുള്ളുവെങ്കില് നിങ്ങള്‍ പ്രിന്റ് എടുക്കുന്ന പേജുകളുടെ എണ്ണം കുറയും. എന്നിരുന്നാലും, സാധാരണയായി പേജ് യീല്‍ഡ് ടോണറിന്റെ കാര്യക്ഷമതയുടേയും ഗുണനിലവാരത്തിന്റെയും അതോടൊപ്പം കാര്‍ട്രിഡ്ജില്‍ ഉപയോഗിച്ചിരിക്കുന്ന OPC ഡ്രമ്മിന്റെയും ഫലമായിരിക്കും. ഗുണനിലവാരം കുറയുന്തോറും കാര്യക്ഷമതയും കുറയും, അതിനാല്‍ പ്രിന്റ് ചെയ്യുന്നതിന് കൂടുതല്‍ ടോണര്‍ ഉപയോഗിക്കാനിടയാകും. ഇതിന്റെ ഫലം ലളിതമാണ്: പ്രിന്റ് എടുക്കുന്ന പേജുകളുടെ എണ്ണം കുറവായിരിക്കും. ഒരു പ്രായോഗിക മാതൃക എന്ന നിലയില്‍, വിലക്കുറവുള്ള കാര്‍ട്രിഡ്ജുകള്‍ (ലോ അല്ലെങ്കില്‍ സ്റ്റാന്‍ഡേഡ് റീമാനുഫാക്ചേഡ്, റീഫില്‍ ചെയ്ത കാര്ട്രിഡ്ജുകളും, ക്ലോണുകളും) സാധാരണയായി ഉപയോഗിക്കുന്നത് വിലക്കുറവുള്ളതും, ഗുണമേന്മയില്ലാത്തതും വ്യത്യസ്ത മോഡലുകള്‍ക്ക് ചേരുന്നതുമായ ജനറിക് ടോണറുകളായിരിക്കും. അതോടൊപ്പം നിലവാരം കുറഞ്ഞ ഡ്രം ഉപയോഗിക്കുകയുംകൂടെ ചെയ്യുമ്പോള്‍ പേജ് യീല്‍ഡ് ഗണ്യമായി കുറയും. അവര്‍ അവകാശപ്പെടുന്ന പേജ് യീല്‍ഡിന്റെ 20% മുതല്‍ 60% വരെ കുറവായിരിക്കും നിലവാരമില്ലാത്ത ക്ലോണ്‍/റീഫില്ഡ്/റീമാനുഫാക്ചേഡ് ടോണര്‍ കാര്‍ട്രിഡ്ജുകള്‍ നല്‍കുന്നത്. തക്കതായ ഉല്പന്ന നിലവാര സര്‍ട്ടിഫിക്കറ്റുകളോടു കൂടിയ STMC അംഗീകാരമുള്ള പ്രീമിയം റീമാനുഫാക്ചററുടെ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. GIT STMCയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ടെക്നോളജി കൗണ്‍സിലിന്റെ വെബ് സൈറ്റില്‍ കാണാം.
STMCസര്‍ട്ടിഫിക്കറ്റ് കാണുക
ജര്‍മ്മന്‍ ഇമേജിംഗ് ടെക്നോളജീസിന്റെ (GIT) രജിസ്ട്രേഷന് കാണാന്‍ http://www.i-itc.org/companies.php സന്ദര്‍ശിക്കുക
ചിപ് താങ്കള്‍ക്ക് നല്‍കുന്നത് വിവരങ്ങളും സുഗമമായ ഫംഗ്ഷനുകളുമാണ്, അത് പ്രിന്റിംഗിനെ സ്വാധീനിക്കുന്നില്ല.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, മിക്ക ടോണറുകളിലും ഉപയോക്താവിനെക്കുറിച്ചുള്ള ചില നിശ്ചിത വിവരങ്ങളും സജ്ജീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നല്കുന്ന തരം ചിപ്പ് ഘടിപ്പിച്ചാണ് വന്നിരുന്നത്. ടോണര്‍ മേഖലയിലെ ചിപ്പുകള്‍ക്ക് ഇന്ന് സാങ്കേതികമായ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു. ഇന്ന് OEM നിര്‍മ്മാതാക്കള്‍ അത്യാധുനിക ASIC ചിപ്പുകളും (ആപ്ലിക്കേഷന്‍ സ്പെസിഫിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്) ആധുനിക സോഫ്ട്വെയറുകളുമാണ് ഉപയോഗിക്കുന്നത്. ഇത്തരം ചിപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ നിര്‍ണ്ണായകമായ പ്രിന്റര്‍ ഫംഗ്ഷനുകള്‍ അതായത് ടോണര്‍ കാര്‍ട്രിഡ്ജ് തിരിച്ചറിയുന്നത്, ലെവല്‍ ഇന്‍ഡിക്കേറ്ററുകള്‍, ടോണര്‍ കാലിയായോ എന്നറിയിക്കുന്ന ഇന്‍ഡിക്കേറ്റര്‍, നിര്‍ദ്ദേശങ്ങള്‍, പ്രധാന വിവരങ്ങളും മുന്നറിയിപ്പുകളും എല്ലാം നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും കഴിയും. പ്രിന്ററിന്റെയും ടോണര്‍ കാര്ട്രിഡ്ജിന്റെയും നിലയെക്കുറിച്ച് ഉപയോക്താവിന് നിരന്തരം വിവരം ലഭിച്ചുകൊണ്ടിരിക്കും.
പ്രായോഗികതലത്തില്‍, OEM നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത് ഫേംവേര്‍ അപ്ഡേറ്റുകളെന്നു വിളിക്കപ്പെടുന്ന സംവിധാനമുള്ള ചിപ്പുകളാണ്. അത്തരം ചിപ്പുകള്‍ക്ക് പക്ഷെ എന്തെല്ലാമാണ് കംപാറ്റിബിലിറ്റി പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നൊന്നും ‘മനസ്സിലാക്കാന്‍’ കഴിയില്ല. ഇതേ കാരണത്താല്‍, ഞങ്ങള്‍ ഉപയോഗിക്കുന്നത് ഇതെല്ലാം ‘മനസ്സിലാക്കാന്‍’കഴിയുന്നതും പേറ്റന്റ് അവകാശസംരക്ഷണ പ്രശ്നങ്ങള്‍ ഇല്ലാത്തതുമായ പുതിയ ചിപ്പുകളാണ്. ഞങ്ങളുടെ ചിപ്പുകള്‍ ടോണര്‍ കാര്‍ട്രിഡ്ജിന്റെ ഒരു ഭാഗമായി ഘടിപ്പിച്ചുകഴിഞ്ഞവയാണ്. അതിന്നര്‍ത്ഥം ആ ചിപ്പുകള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതോ അല്ലെങ്കില്‍ റീസെറ്റ് ചെയ്യേണ്ടതോ ആയ ആവശ്യം വരുന്നില്ല എന്നാണ്. പ്രായോഗികതലത്തില്‍, OEM അഥവാ ഒറിജിനല്‍ നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ക്കും ഞങ്ങള്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ക്കും അവയുടെ പ്രവര്‍ത്തനത്തില്‍ വ്യത്യാസമില്ല.
ഡെന്‍സിറ്റി അഥവാ സാന്ദ്രത പോലുള്ള ചില സവിശേഷതകള്‍ ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും പ്രിന്റര്‍ മെനുവിലൂടെ മാറ്റാവുന്നതാണ്. ഇതേ കാരണത്താല്‍, പ്രവര്‍ത്തനത്തില്‍ യാതൊരു നഷ്ടവുമില്ലാത്ത വിധം OEM ചിപ്പുകളുടെ അതേ ഗുണവിശേഷങ്ങള്‍ ഉള്ളവയാണ് GIT ചിപ്പുകളും.
നിലവാരത്തിന് അതിന്റേതായ വിലയുണ്ട്. വിപണിയില്‍ താങ്കള്‍ക്ക് കാണാനാകുന്ന പല കാര്ട്രിഡ്ജുകളിലും ടോണര്‍ ചിപ്പുകള്‍ തന്നെ ഉണ്ടാവില്ല, അല്ലെങ്കില്‍ പാറ്റന്റ് സംരക്ഷണമില്ലാത്ത ഏഷ്യയില്‍ നിന്നുള്ള ചിപ്പുകളോ, അല്ലെങ്കില്‍ ചിപ്പുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനം പോലുമില്ലാത്ത ടോണറുകള്‍ കാണാനാകും. ഇത് ഫംഗ്ഷനുകളെ പ്രതികൂലമായി ബാധിക്കുകയും ഉപയോക്താവിന് ശല്യമായി മാറുകയും ചെയ്യും.
അതെ, തീര്‍ച്ചയായും.
എല്ലാ OEM കളും ഒരുപോലെ നല്ലതല്ലെങ്കിലും, HPയാണ് പ്രത്യേകിച്ചും ഏറ്റവും മികച്ചത്. HPയും അവരുടെ സാങ്കേതിക പങ്കാളികളായ Canon ആഗോളതലത്തില്‍ ലേസര്‍ പ്രിന്റിംഗ് ടെക്നോളജിയില്‍ ഒന്നാംസ്ഥാനത്താണ്. ഏറ്റവും മികച്ചതിനുവേണ്ടി പണംമുടക്കാന്‍ താങ്കള്‍ ആലോചിക്കുന്നുവെങ്കില്‍, താങ്കള്‍ HP വാങ്ങിക്കുന്നത് തുടരുക. എന്നിരുന്നാലും താങ്കള്‍ക്ക് ഗണ്യമായ തുക മിച്ചം പിടിച്ചുകൊണ്ട്, മികച്ച സേവനം ലഭ്യമാകണമെങ്കില്‍, അതേ സമയം റീമാനുഫാക്ചേഡ് കാര്‍ട്രിഡ്ജുകള്‍ ഉപയോഗിച്ച് പരിസ്ഥിതിയെ സഹായിക്കണമെങ്കില്‍, ഞങ്ങളുടെ കാര്‍ട്രിഡ്ജുകള്‍ താങ്കള്‍ക്ക് OEM ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാം, വിശ്വാസ്യതയും മികച്ച പ്രിന്റ് ക്വാളിറ്റിയും നിലനിര്‍ത്തുകയും ചെയ്യാം. ഏല്ലാവറ്റിലേക്കും വച്ച് ഏറ്റവും മികച്ചത് എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല, പക്ഷെ ആഫ്ടര്മാര്ക്കറ്റില് ലഭ്യമായ പ്രീമിയം റീമാനുഫാക്ചേഡ് കാര്ട്രിഡ്ജുകളിലേക്കും വച്ച് ഏറ്റവും മികച്ചത് എന്നാണ് ഞങ്ങള്‍ അവകാശപ്പെടുന്നത്.
കസ്റ്റമര്‍ റിട്ടേണ്‍ റേറ്റ് മോണോക്രോം കാര്‍ട്രിഡ്ജുകള്‍ < 0,8% കസ്റ്റമര്‍ റിട്ടേണ്‍ റേറ്റ് കളര്‍ കാര്‍ട്രിഡ്ജുകള്‍ <2.8 %
കൊള്ളാം, ജീവിതത്തിലെന്നപോലെ, കാര്‍ട്രിഡ്ജുകളുടെ കാര്യത്തിലും താങ്കള്‍ കൊടുക്കുന്നതിന് അനുസരിച്ചുള്ളതേ താങ്കള്‍ക്ക് ലഭിക്കൂ.
തദ്ദേശീയ വിപണിയില്‍, താങ്കള്‍ക്ക് വേണ്ടിയുള്ള വിലവിവരപ്പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. മോണോക്രോം കാര്‍ട്രിഡ്ജുകളുടെ ശരാശരി വില്‍പ്പന വില ഞങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ഫ്രെയിമുകളോടു കൂടിയ വിവിധ ടോണര്‍ കാര്ട്രിഡ്ജുകളെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇതാ:
HP OEM – AED 280 (USD 75)
HP വ്യാജനിര്മ്മിതം – AED 260 (USD 70)
GT പ്രീമിയം – AED 220 (USD 60)
സ്റ്റാന്‍ഡേഡ് റീമാനുഫാക്ചേഡ് – AED 140-180 (USD 40-50)
ക്ലോണുകള്‍ (ചൈനയില്‍ നിന്നും പുതിയതായി നിര്‍മ്മിച്ച ബ്രാന്‍ഡ് പിന്നീട് റീമാനുഫാക്ചേഡ് എന്ന മട്ടില്‍ വില്‍പ്പന ചെയ്യുന്നത്) – AED 60-120 (USD 15-30)
റീഫില്ഡ് – AED 40-60 (USD 12-15)
നിയമവിരുദ്ധമായ കൗണ്ടര്‍ഫീറ്റ് കാര്‍ട്രിഡ്ജുകള്‍ OEM എന്ന വ്യാജേന OEM ട്രേഡ് മാര്‍ക്കിനെ ചൂഷണം ചെയ്യാനായി രൂപകല്പ്പനചെയ്യപ്പെടുന്നവ ഇതില്‍പ്പെടുന്നില്ല, ഉല്‍പ്പന്നത്തിന്റെ വിലക്കുറവിന് കാരണം അതിന്റെ ഗുണനിലവാരം തന്നെ. മുകളില്‍പ്പറഞ്ഞതുപോലെ, വിവിധ വസ്തുതകളാണ് ഗുണമേന്മ നിര്‍ണ്ണയിക്കുന്നത്, അതില്‍ ഏറ്റവും ശ്രദ്ധേയമായത യഥാര്‍ത്ഥ റീമാനുഫാക്ചറിംഗ് പ്രക്രിയയും ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളുമാണ്. റീഫില്‍ ചെയ്യപ്പെട്ടതും, തരം താണവയും അല്ലെങ്കില്‍ സ്റ്റാന്‍ഡേഡ് റീമാനുഫാക്ചേഡ് കാര്ട്രിഡ്ജുകളും വിലകുറഞ്ഞതാകാനുള്ള കാരണം വ്യക്തമായും അതിന്റെ ഘടകങ്ങളും പ്രക്രിയയും ആണ്. ചെനീസ് ക്ലോണുകള്‍ (പുതിയതായി നിര്‍മ്മിച്ചവ) ബ്രാന്‍ഡ് ന്യൂ ആണെങ്കിലും അവ നിയമവിരുദ്ധമായും, ഗുണനിലവാരം കുറഞ്ഞ ഷെല്ലും ഘടകങ്ങളും ഉപയോഗിക്കുന്നതിനാലാണ് വില കുറയുന്നത്. ജീവിതത്തിലും നാം കൊടുക്കുന്നതനുസരിച്ചേ നമുക്ക് ലഭിക്കൂ. ലഭ്യമായവയില്‍ ഏതു തിരഞ്ഞെടുക്കണം എന്നു ചിന്തിക്കുമ്പോള്‍ താങ്കള്‍ക്ക് മനസ്സിലാകും വിലക്കുറവുള്ളവ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഗുണനിലവാരവും വിശ്വാസ്യതയും ലഭിക്കില്ലെന്നു മാത്രമല്ല നിയമവിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കാര്യങ്ങള്‍ അപകടത്തിലാക്കുകയും ചെയ്യും.
പ്രായോഗികതലത്തില്‍, ഉപഭോക്താവിന് ഈ വ്യത്യാസം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്.
സാധാരണയായി ചൈനയില്‍ നിര്‍മ്മിക്കുന്ന ക്ലോണുകളിലും/ പുതിയതായി നിര്‍മ്മിച്ച കാര്ട്രിഡ്ജുകളിലും ‘മേഡ് ഇന്‍ ചൈന’ എന്നോ ‘ക്ലോണ്‍’ എന്നോ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഈ ഉല്‍പ്പന്നങ്ങള്‍ നിയമവിരുദ്ധമായതുകൊണ്ടാണ് അവര്‍ അവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നത്, പ്രാദേശികമായി റീമാനുഫാക്ചര് ചെയ്യപ്പെട്ടവ എന്ന വ്യാജേന പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന അനേകം ലോക്കല്‍ ബ്രാന്‍ഡുകളെന്ന മട്ടിലാണ് വില്‍ക്കുന്നത്.
എന്നിരുന്നാലും നിയമവിരുദ്ധമായ ക്ലോണുകളെ തിരിച്ചറിയാന്‍ താങ്കളെ സഹായിക്കുന്ന ചില സാധാരണ സവിശേഷതകളുണ്ട്:
തീരെക്കുറഞ്ഞ വിലനിലവാരം AED 60-120 (USD 15-30)
നിലവാരം കുറഞ്ഞ പാക്കേജിംഗ്
മേഡ് ഇന്‍ ….’ പോലുള്ള നിര്‍മ്മാതാക്കളെ തിരിച്ചറിയാനാകുന്ന വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരിക്കില്ല.
വരകളോ പോറലുകളോ പോലെ നേരത്തെ ഉപയോഗിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാതെ കണ്ടാല്‍ ബ്രാന്‍ഡ് ന്യൂ ആണെന്ന് തോന്നിപ്പോകും.
STMC സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കില്ല; എല്ലാ സര്‍ട്ടിഫൈഡ് കമ്പനികളുടെയും വിവരങ്ങള്‍ അറിയാന്‍ http://www.i-itc.org/companies.php സന്ദര്‍ശിക്കുക
എന്നിരുന്നാലും താങ്കള്‍ ഉപയോഗിക്കുന്നത് പ്രാദേശികമായി റീമാനുഫാക്ചര് ചെയ്ത ഉല്പ്പന്നമാണോ എന്നറിയാനുള്ള സുരക്ഷിതമായ മാര്‍ഗ്ഗം താങ്കളുടെ വെണ്ടറെ ചെന്ന് കാണുന്നതാണ്. പ്രത്യേകിച്ചും താങ്കള്‍ പതിവായി കൂടുതല്‍ അളവ് ഉപയോഗിക്കുന്നയാളാണെങ്കില്‍ ആ സന്ദര്‍ശനത്തിനുവേണ്ടി ചെലവഴിക്കുന്ന സമയം ഉപയോഗപ്രദമായിരിക്കുമെന്ന് മാത്രമല്ല നിയമവിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനിടവരുന്നത് തടുക്കാനും കഴിയും.
താങ്കള്‍ ഉപയോഗിക്കുന്ന കാര്‍ട്രിഡ്ജ് OEM ആണെങ്കിലും അല്ലെങ്കിലും, പ്രിന്റ് ക്വാളിറ്റിയും വിശ്വാസ്യതയും തീരുമാനിക്കുന്നതില്‍ പേപ്പറിന്റെ പങ്ക് വളരെ പ്രധാനമാണ്.
പേപ്പര്‍ ക്വാളിറ്റി പ്രിന്റ് ക്വാളിറ്റിയെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. പേപ്പറിന്റെ വെയിറ്റ്, ഷേഡ്, സ്ട്രക്ചര്‍, റഫ്നസ് എന്നിവയെല്ലാം നിര്‍ണ്ണായകമാണ്. റഫ് പേപ്പര്‍ കാര്ട്രിഡ്ജിനകത്ത് ധാരാളം കടലാസുപൊടി കുമിഞ്ഞുകൂടാന്‍ ഇടയാക്കും, അത് പ്രിന്ററിന്റെ പ്രവര്‍ത്തനകാലാവധി തീരുന്നതിനു മുന്‍പ് പരാജയപ്പെടാന്‍ കാരണമായേക്കും, പ്രത്യേകിച്ചും കൂടുതല്‍ യീല്‍ഡ് തരുന്ന കാര്‍ട്രിഡ്ജുകളുടെ കാര്യത്തില്‍. വൈപ്പര്‍ ബ്ലേഡിനു താഴെ കടലാസുപൊടി അടിഞ്ഞുകൂടുന്നതോടെ ആദ്യം പ്രിന്റ് ഔട്ടുകളുടെ വശങ്ങളില് ഒരു വര പ്രത്യക്ഷപ്പെട്ടു തുടങ്ങും, അത് പിന്നീട് ടോണര്‍ ലീക്കേജിലേക്ക് വഴിതുറക്കും. കൂടുതല്‍ ഗ്ലോസി (വെട്ടിത്തിളങ്ങുന്ന മൃദുലമായ പേപ്പര്‍) പേപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ ബോണ്ടിംഗ് പ്രശ്നങ്ങള്‍ വരും. അതിന്റെ ഫലമായി ടോണര്‍ തുടച്ചുനീക്കപ്പെടും.
തീര്‍ച്ചയായും ഗ്ലോസി പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ താങ്കള്‍ പ്രിന്റ് കമാന്‍ഡ് സ്ക്രീനില്‍ തന്നെ പേപ്പര്‍ ടൈപ്പ് നിര്‍ബന്ധമായും സെലക്ട് ചെയ്യണം, എന്നിരുന്നാലും തെറ്റായ പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ലേസര്‍ പ്രിന്ററുകള്‍ക്ക് പരിമിതികളുണ്ട്. അതിനാല്‍ വിലക്കുറവുള്ള നേര്‍ത്ത വെട്ടിത്തിളങ്ങുന്ന പേപ്പറുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം. താങ്കളുപയോഗിക്കുന്ന പ്രിന്ററിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള പേപ്പറുകള്‍ ഉപയോഗിക്കുമ്പോഴേ പരമാവധി യീല്‍ഡ് ലഭിക്കുകയുള്ളൂ.
രണ്ട് സര്ട്ടിഫിക്കേഷണുകളാണ് GIT ക്ക് ഉള്ളത്: ISO 9001:2008 പിന്നെ STMC. ആദ്യത്തേത് ഗുണനിലവാര നിര്‍വഹണ സംവിധാനത്തെക്കുറിക്കുന്നതും രണ്ടാമത്തേത് പ്രത്യേകമായും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തെക്കുറിക്കുന്നതുമാണ്.
ഞങ്ങളുടെ ISO 9001:2008 ഗുണനിലവാര നിര്‍വഹണ സംവിധാനത്തിനുള്ള സര്‍ട്ടിഫിക്കറ്റ്
http://www.iso.org/iso/catalogue_detail?csnumber=46486 സന്ദര്‍ശിക്കുക
GIT യുടെ STMC സര്‍ട്ടിഫൈഡ് മാനുഫാക്ചറിംഗ് ഗ്രൂപ്പ് സ്റ്റാറ്റസിനെക്കുറിച്ചറിയാന് ദയവായി ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.i-itc.org/companies.php സന്ദര്‍ശിക്കുക
താങ്കളുടെ കാറിനെപ്പോലെത്തന്നെ, പതിവായുള്ള ഇടവേളകളില്‍ താങ്കളുടെ പ്രിന്റര്‍ സര്‍വീസ് ചെയ്യുന്നുവെങ്കില്‍ ആവശ്യം വരുന്ന നേരത്ത് അത് കേടാകില്ലെന്ന് ഉറപ്പുവരുത്താം.
ആയിരക്കണക്കിന് പേജുകള്‍, ലക്ഷക്കണക്കിലല്ലെങ്കില്, പ്രിന്റ് ചെയ്യുന്നതോടെ താങ്കളുടെ പ്രിന്ററിന് തേയ്മാനം സംഭവിക്കും. എല്ലാ ഘടകഭാഗങ്ങള്‍ക്കും ഒരു നിശ്ചിത കാലാവധിയുണ്ട്. മിക്ക പ്രിന്ററുകള്‍ക്കും, OEM ശുപാര്‍ശ ചെയ്യുന്ന, ഒരു നിശ്ചിത എണ്ണം പേജുകള്‍ പ്രിന്റ് ചെയ്തു കഴിയുന്നതോടെ പാലിക്കേണ്ട ഡ്യൂട്ടി മെയിന്റനന്‍സ് സൈക്കിള്‍ ഉണ്ടായിരിക്കും. പ്രിന്റര്‍ വാങ്ങി ആദ്യമായി ഉപയോഗിച്ചു തുടങ്ങുമ്പോള്‍ കിട്ടിയിരുന്ന പ്രിന്റ് ക്വാളിറ്റി തുടര്‍ന്ന് ലഭിക്കണമെങ്കില്‍ മാറ്റി സ്ഥാപിക്കേണ്ടുന്ന ഫ്യൂസര്‍ യൂണിറ്റുകളും, പിക്ക് റോളറുകളും ഒക്കെയാണ് സാധാരണയായി മെയിന്റനന്‍സ് കിറ്റില്‍ ഉണ്ടായിരിക്കുക. ഇതു കൂടാതെ, കടലാസുപൊടി ഉള്‍പ്പെടെ അഴുക്കും പൊടിയും കൂടുതലായി അടിഞ്ഞുകൂടി പേപ്പറിനെ മുന്നോട്ട് നീക്കുന്ന പ്രിന്ററിന്റെ ട്രാന്‍സ്ഫര്‍ മെക്കാനിസത്തിന് കേടുപാടുകള്‍ വരുത്തുകയും അതിനുശേഷം പേപ്പര്‍ ജാം, ഒന്നിലധികം പേപ്പറുകള്‍ ഫീഡ് ചെയ്യല്‍ തുടങ്ങിയ പല പ്രശ്നങ്ങളും വന്നുതുടങ്ങും. തീരെ ചെറിയ ടോണര്‍ കണികകള്‍ ഉപയോഗിക്കുന്ന കളര്‍ പ്രിന്ററുകളിലാണ് കൂടുതലായി പൊടി അടിഞ്ഞു കൂടുന്നത് എന്നതിനാല്‍ മോണോക്രോം പ്രിന്ററുകളെ അപേക്ഷിച്ച് കളര്‍ പ്രിന്ററുകളുടെ പ്രിന്റ് ക്വാളിറ്റിയായിരിക്കും വേഗം പ്രശ്നബാധിതമാകുന്നത്.
സാധാരണയായി 6 മാസത്തില്‍ ഒരിക്കല്‍.
എന്നിരുന്നാലും, ഇത് പൂര്‍ണ്ണമായും താങ്കള്‍ പ്രിന്റ് ചെയ്യുന്ന അളവിനെ ആശ്രയിച്ചിരിക്കും. സാധാരണ ജോലിപരിതസ്ഥിതിയില് ഒരു പ്രിന്ററിന് ആറ് (6) മാസത്തില്‍ ഒരിക്കല്‍ സര്‍വീസ് ആവശ്യമാണ്, എങ്കിലേ പ്രശ്നരഹിതമായി ഉയര്‍ന്ന നിലവാരമുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്താനാകൂ. പ്രിന്റര്‍ വല്ലപ്പോഴുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ ഇടവേള ഒരു വര്‍ഷത്തില്‍ ഒരു (1) സര്‍വീസ് ആയി കുറയ്ക്കാവുന്നതാണ്, അതല്ല ഹെവി ഡ്യൂട്ടി സര്‍വീസ് ആണെങ്കില്‍ മാസങ്ങളുടെ ഇടവേളയിലും ആകാം. മോണോക്രോം പ്രിന്ററുകളെ അപേക്ഷിച്ച് കളര്‍ പ്രിന്ററുകള്‍ക്ക് താരതമ്യേന കൂടുതല്‍ പ്രാവശ്യം, മോഡലിനും ഉപയോഗത്തിനും അനുസരിച്ച്, സര്‍വീസ് ആവശ്യമായിവരും. പതിവായി സര്‍വീസ് ചെയ്യുന്നത് പ്രശ്നങ്ങള്‍ ഇല്ലാതാക്കുമെന്ന് മാത്രമല്ല താങ്കളുടെ പ്രിന്ററിന്റെ കാര്യക്ഷമത സദാ നിലനിര്‍ത്തുകയും ചെയ്യും, അടുത്ത മെയിന്റനന്‍സ് തവണയ്ക്ക് മുന്‍പായി തന്നെ ചില്ലറ കേടുപാടുകള്‍ പരിഹരിച്ച് ആവശ്യമായ ഘടകങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ പരാജയവും, സമയനഷ്ടവും ഇല്ലാതാക്കാനും സഹായിക്കും.
ലേസര്‍ പ്രിന്ററുകള്‍, മള്‍ട്ടിഫംഗ്ഷണല്‍ ഡിവൈസുകള്‍, ഇങ്ക് ജെറ്റ്, ഡോട്ട് മാട്രിക്സ് പ്രിന്ററുകള്‍, പ്ലോട്ടറുകള്‍, മോണിറ്ററുകള്‍ എന്നു മാത്രമല്ലാതെ എല്ലാ തരം പ്രിന്ററുകളുടേയും പെരിഫെറലുകളുടേയും സര്‍വീസ് ചെയ്യാന്‍ GIT സര്‍വീസ് ടീമിന് പരിശീലനം ലഭിച്ചിട്ടുണ്ട് അവര്‍ സദാ സേവനസന്നദ്ധരായിരിക്കുകയും ചെയ്യും..
GIT കോപ്പിയര്‍ ടെക്നോളജി അടിസ്ഥാനമായുള്ള കോപ്പി മെഷീനുകളുടെ ഘടകഭാഗങ്ങള്‍ സപ്ലൈ ചെയ്യുകയോ സര്‍വീസ് ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും GIT ലേസര്‍ ടെക്നോളജി അടിസ്ഥാനമായുള്ള മള്‍ട്ടി ഫംഗ്ഷണല്‍ ഡിവൈസുകള്‍ സര്‍വീസ് ചെയ്യുന്നുണ്ട്.
എല്ലാ ലേസര്‍, ഡോട്ട് മാട്രിക്സ്, ഇങ്ക് ജെറ്റ് പ്രിന്ററുകളും, പ്ലോട്ടറുകളും GIT ക്ക് സര്‍വീസ് ചെയ്യാന്‍ കഴിയും.
ഞങ്ങള്‍ ഏതെങ്കിലും ഒരു ബ്രാന്‍ഡിനു വേണ്ടി മാത്രം സേവനം പരിമിതപ്പെടുത്തുന്നില്ല. ഞങ്ങളുടെ സര്‍വീസ് സെന്റര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു, പരിശീലനം ലഭിച്ച യോഗ്യതയുള്ള ഞങ്ങളുടെ സര്‍വീസ് ടെക്നീഷ്യന്മാര് പ്രാദേശിക വിപണിയില്‍ ഉള്ള മിക്കവാറും എല്ലാ ബ്രാന്‍ഡുകളുടെയും എല്ലാ മോഡലുകളുടെയും സര്‍വീസിംഗ് ചെയ്യാന്‍ സജ്ജരാണ്. മാറ്റി സ്ഥാപിക്കാനായി OEM ഘടകഭാഗങ്ങള്‍ ലഭിക്കാന്‍ മാത്രം ഞെരുക്കമായിരിക്കും. സ്പെയര്‍ പാര്‍ട്സ് എല്ലായ്പോഴും പ്രാദേശിക വിപണിയില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല, പ്രത്യേകിച്ചും താങ്കള്‍ ഉപയോഗിക്കുന്ന പ്രിന്റര്‍ വളരെ പഴയതോ അല്ലെങ്കില്‍ വിപണിയില്‍ അപൂര്‍വമായി കാണപ്പെടുന്നതോ ആണെങ്കില്‍. അപൂര്‍വം സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് താങ്കളുടെ പ്രിന്റര്‍ എക്വിപ്മെന്റ് സര്‍വീസ് ചെയ്യാന്‍ കഴിയാതെ വരികയോ അല്ലെങ്കില്‍ ആവശ്യമായ ഘടകഭാഗങ്ങള്‍ ലഭിക്കാതെ വരികയോ ചെയ്തേക്കാം, അക്കാര്യം താങ്കളെ അപ്പോള്‍ തന്നെ അറിയിക്കുന്നതുമായിരിക്കും.
OEM സര്‍വീസ് സെന്ററുകളിലെ ചാര്‍ജിനേക്കാള്‍ 20-25% കുറവാണ് GIT യുടെ സര്‍വീസ് ചാര്‍ജുകള്‍.
എക്വിപ്മെന്റ് സര്‍വീസ് ചെയ്യാനാവശ്യമായ ഘടകങ്ങളുടെ സങ്കീര്‍ണ്ണതയും, തീവ്രതയും കണക്കിലെടുത്ത് വ്യത്യസ്ത ഇനം പ്രിന്ററുകളുടെ സര്‍വീസ് ഫീയും വ്യത്യസ്തമായിരിക്കും. ഞങ്ങളുടെ ടീം താങ്കള്‍ക്ക് സന്തോഷപൂര്‍വം എസ്റ്റിമേറ്റ് തരുന്നതായിരിക്കും. service@gitmea.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയച്ച് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. ബാധകമായ നാല് (4) തരം അടിസ്ഥാന ചാര്‍ജുകളാണ് ഞങ്ങള്‍ ഈടാക്കുന്നത്, അത് താങ്കളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കും. അവ യഥാക്രമം (i) സര്‍വീസ് ഫീ (ii) ഞങ്ങള്‍ വന്ന് പ്രിന്റര്‍ എടുത്ത് സര്‍വീസ് ചെയ്ത് തിരിച്ച് കൊണ്ടുവരണമെങ്കില്‍ ഡെലിവറി/ഡ്രോപ് ഓഫ് ഫീ (iii) ഓണ്‍ സൈറ്റ് ഫീ, UAEയിലോ കെനിയയിലോ താങ്കള്‍ പരിഗണിക്കുന്ന സ്ഥലത്ത് വന്ന് ഞങ്ങള്‍ പ്രിന്റര്‍ സര്‍വീസ് ചെയ്യാനുള്ളത്, (iv) താങ്കളുടെ പ്രിന്റര്‍ പരിശോധിച്ച് കേടുപാടുകള്‍ കണ്ടെത്തി എസ്റ്റിമേറ്റ് നല്കിയ ശേഷം പ്രിന്റര്‍ സര്‍വീസ് ചെയ്യേണ്ടതില്ലെന്ന് താങ്കള്‍ തീരുമാനിക്കുന്നപക്ഷം ഇന്സ്പെക്ഷന് ഫീ ഉണ്ടായിരിക്കുന്നതാണ്. ആവശ്യമായ ഘടക ഭാഗങ്ങള്‍ ഞങ്ങളുടെ കൈയില്‍ ഇല്ലാത്തതിനാലോ, അതല്ല സര്‍വീസിനു വേണ്ടിവരുന്ന ആകെ ചെലവ് അതേ ബ്രാന്‍ഡ് സ്പെസിഫിക്കേഷനോടു കൂടിയ പുതിയ ഒരു പ്രിന്ററിന്റെ വിലയുടെ 60% ത്തില്‍ കൂടുതല്‍ ആണെങ്കിലും ഇന്സ്പെക്ഷന് ഫീ വേണ്ടെന്നു പറയുന്നതായിരിക്കും, അത്തരം സാഹചര്യങ്ങളില്‍ സര്‍വീസ് ചെയ്യുന്നതിനേക്കാള്‍ പുതിയ ഒരു പ്രിന്റര്‍ വാങ്ങുന്ന കാര്യമായിരിക്കും താങ്കള്‍ പരിഗണിക്കുന്നത്.
സര്‍വീസ്, സര്‍വീസ്, സര്‍വീസ്
താങ്കളുടെ പ്രിന്ററിന്റെ പ്രവര്‍ത്തനക്ഷമത എല്ലായ്പോഴും നിലനിര്‍ത്താന്‍ തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് GIT നല്കുന്ന ആനുവല്‍ മെയിന്റനന്‍സ് അഗ്രിമെന്റ് (AMC). ഞങ്ങളുടെ പ്രൊഫഷണല്‍ സര്‍വീസ് ടെക്നീഷ്യന്മാര് താങ്കളുടെ പ്രിന്റര്‍ മിക്കവാറും വര്‍ഷത്തില്‍ രണ്ടു തവണ എന്ന രീതിയില്‍ പതിവായി സര്‍വീസ് ചെയ്യുന്നതായിരിക്കും. കേടായാതും മാറ്റേണ്ടുന്നതുമായ എല്ലാ ഘടകഭാഗങ്ങളും, ഉപയോഗിച്ചു തീരാവുന്നവയും മാറ്റി ഘടിപ്പിക്കുന്നതായിരിക്കും. മെയിന്റനന്‍സ് കാലാവധിയുടെ പരിധിയില്‍ വരുന്ന ഏതൊരു കോളിനും ചാര്‍ജ് ഈടാക്കുന്നതല്ല. താങ്കളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍, മെയിന്റനന്‍സ് ഇടവേളകള്‍ കാല് വര്‍ഷത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ പ്രതിമാസമോ ആയി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഞങ്ങള്‍ നല്കുന്ന വ്യത്യസ്ത കരാര്‍ രീതികളില്‍ നിന്നും താങ്കള്‍ക്ക് സൗകര്യപൂര്‍വം ആവശ്യമുള്ളത് തിരഞ്ഞെടുക്കാം അതായത് സര്‍വീസ് മാത്രം, പാര്‍ട്സ് ഉള്‍പ്പെടെ, പാര്‍ട്സും കണ്‍സ്യൂമബിള്‍സും ഉള്‍പ്പെടെ എന്നിങ്ങനെ. AMC യുടെ കീഴില്‍ വരുന്ന സര്‍വീസ് ഫീ സാധാരണയായി ഓരോ തവണയെന്ന മട്ടിലുള്ള സര്‍വീസ് ഫീസിനേക്കാള്‍ കുറവായിരിക്കും മാത്രമല്ല ഓണ്‍സൈറ്റ് ഫീ, ഇന്സ്പെക്ഷന് ഫീ എന്നിവയെല്ലാം താങ്കളുടെ സര്‍വീസ് കരാറിന്റെ അവിഭാജ്യഘടകമായിത്തീരുകയും ചെയ്യും. ചെലവു ചുരുക്കുന്ന അതേ സമയത്ത് പ്രവര്‍ത്തനക്ഷമതയും ഉറപ്പുതരുന്നു.
വളരെ ലളിതമാണ് പെട്ടെന്ന് ചേരാനും കഴിയും. നിങ്ങള്‍ നിലവില്‍ ഉള്ള ഉപഭോക്താവ് ആണെങ്കില്‍ താങ്കളുടെ ഡെഡിക്കേറ്റഡ് സെയില്‍സ് റപ്രസന്റേറ്റീവിനെ ബന്ധപ്പെടുക അല്ലെങ്കില്‍ ക്വട്ടേഷന്‍ ലഭിക്കാനായി service@gitmea.com ലേക്ക് ഇമെയില്‍ അയക്കുക. ഞങ്ങളുടെ ടീം താങ്കളെ വന്നുകണ്ട് സൗജന്യമായി താങ്കളുടെ പ്രിന്ററുകള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും പിന്നീട് താങ്കളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ഒരു പാക്കേജ് താങ്കളെ അറിയിക്കുകയും ചെയ്യും.
പ്രിന്ററുകള്‍ വാങ്ങി അവയ്ക്ക് സര്‍വീസും മെയിന്റനന്‍സും ലഭ്യമാക്കുന്നതില്‍ താങ്കള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍, അല്ലെങ്കില്‍ പ്രിന്റ് കാര്‍ട്രിഡ്ജുകള്‍ വേറെ വാങ്ങുന്നതില്‍ താല്‍പ്പര്യമില്ലെങ്കില്‍, അതിനു പകരം ഏര്‍പ്പാടായി താങ്കളുടെ ജോലിസ്ഥലത്തെ പ്രിന്റിംഗ് ജോലികള്‍ക്കായി ഒരു ടേണ്‍കീ സൊല്യൂഷന് പരിഗണിക്കുന്നുവെങ്കില്‍, ഞങ്ങളുടെ ‘കോസ്റ്റ് പെര് കോപ്പി’ സൊല്യൂഷന് പരിഗണിക്കാവുന്നതാണ്.
കോസ്റ്റ് പെര് കോപ്പി’ എന്ന പരിഹാര രീതിയനുസരിച്ച് താങ്കള്‍ക്ക് പ്രതിമാസം നിശ്ചിത ചുരുങ്ങിയ എണ്ണം പേജുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള വില നിശ്ചയിച്ച് അതനുസരിച്ച് ബില്‍ അയക്കുന്നതായിരിക്കും. സാധാരണ ഗതിയില്‍ ‘കോസ്റ്റ് പെര് കോപ്പി’ പദ്ധതിയില്‍ പ്രിന്റര്‍ ഉള്‍പ്പെടുകയോ ഉള്‍പ്പെടാതിരിക്കുകയോ ചെയ്യാം, പക്ഷെ പ്രിന്റ് കണ്‍സ്യൂമബിളുകളും, സ്പെയര്‍ പാര്‍ട്ടുകളും, താങ്കളുടെ പ്രിന്ററിനു വേണ്ടുന്ന സര്‍വീസും നിര്‍ബന്ധമായും ഉള്‍പ്പെടുന്ന തരത്തില്‍ 3-5 വര്‍ഷത്തേക്കുള്ള കരാറാണിത്. ‘കോസ്റ്റ് പെര് കോപ്പി’ സാധാരണഗതിയില്‍ മറ്റൊരു പ്രിന്ററോ, കണ്സ്യൂമബിളുകളോ സര്‍വീസോ നേടുന്നതിനു പകരമായി ഉപയോഗിക്കാവുന്ന ഒരു രീതിയാണ്.
അത് പൂര്‍ണ്ണമായും താങ്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചായിരിക്കും. ഇനി പറയുന്ന സാഹചര്യങ്ങളില്‍ അത് താങ്കള്‍ക്ക് ശരിയായേക്കാം (i) പ്രതിമാസം 10,000 അല്ലെങ്കില്‍ അതിലും കൂടുതല്‍ പേജുകള്‍ പ്രിന്റ് ചെയ്യേണ്ടി വരുന്നുവെങ്കില്‍, (ii) പ്രിന്റിംഗ് സംബന്ധിച്ച തലവേദനകളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് ആഗ്രഹിക്കുന്നുവെങ്കില്‍. താങ്കള്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ service@gitmea.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയച്ച് ഞങ്ങളെ അറിയിക്കുക, അതിനുശേഷം ഞങ്ങള്‍ താങ്കളുടെ സ്ഥാപനത്തില്‍ ചെലവുകള്‍ കണക്കാക്കിയതിനു ശേഷം ഈ രീതിയിലൂടെ താങ്കളുടെ സ്ഥാപനത്തിന് എത്ര മിച്ചം പിടിക്കാന്‍ കഴിയുമെന്നും മനസ്സിലാക്കാനായി ഇപ്പോള്‍ പ്രിന്റിംഗിന് നേരിടുന്ന ചെലവുകള്‍, ആവശ്യങ്ങള്‍, ഹാര്ഡ്വെയര് എന്നീക്കാര്യങ്ങള്‍ വിശകലനം ചെയ്യും. ഇങ്ങനെ വിശകലനം ചെയ്ത് നിര്‍ണ്ണയിക്കുന്നതിന് പ്രധാനമായും താങ്കളുടെ പ്രിന്റിംഗിന്റെ തോതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്, അതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രൊപ്പോസല്‍ തയാറാക്കുന്നത്.
അങ്ങനെ ആകണമെന്നില്ല.
അത് താങ്കള്‍ പ്രിന്ററുകള്‍ സ്വന്തമായി വാങ്ങുന്നുവോ അതോ ലീസിന് എടുക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും. ലീസിംഗുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമ്പത്തികച്ചെലവുകള്‍ ഉണ്ട്, അതുകൊണ്ട് ലീസിംഗ് ചെലവു കുറയ്ക്കല്‍ ആകണമെന്നില്ല. എന്നിരുന്നാലും, ലീസിന് എടുക്കാന്‍ താങ്കള്‍ തീരുമാനിച്ചാല്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഘട്ടത്തില്‍ പ്രിന്ററുകള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില താങ്കള്‍ എടുക്കേണ്ടി വരില്ല. ഇതെല്ലാം തന്നെ താങ്കളുടെ ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. എന്നിരുന്നാലും താങ്കള്‍ക്ക് പരോക്ഷമായി മിച്ചം പിടിക്കാനും വഴികളുണ്ട് (i) പ്രിന്ററുകളുടെ എണ്ണം കുറയ്ക്കാം, (ii) കോസ്റ്റ്-എഫിഷ്യന്റ് അഥവാ മുടക്കുമുതലുമായി താരതമ്യം ചെയ്യുമ്പോള്‍ മതിയായ ലാഭം കിട്ടുന്ന തരം, (iii) പ്രിന്റ് ചെയ്യുന്ന എണ്ണം അഥവാ അളവ് കുറയ്ക്കാം, (iv) പ്രിന്ററുകളുടെ കേടുപാടുകള്‍ തീര്‍ക്കാനായി താങ്കളുടെ സ്ഥാപനത്തിലെ ഐ.ടി. വിഭാഗം ചെലവിടേണ്ടി വരുന്ന സമയം ലാഭിക്കാം. ഈ നാല് ഘടകങ്ങളും ഒരുമിച്ചോ അല്ലെങ്കില്‍ ഓരോന്നോരോന്നായോ ബാധകമായേക്കാം. മാനേജ്ഡ് പ്രിന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ പലപ്പോഴും ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനായി രണ്ടക്ക സംഖ്യയില്‍ മിച്ചം പിടിക്കാനാകുമെന്ന് പരസ്യം ചെയ്യാറുണ്ട്. 20%-30% വരെ ഇത് ശരിയായേക്കാം അല്ലെങ്കില്‍ ചിലപ്പോള്‍ അതില്‍ക്കൂടുതല്‍ ലാഭിക്കാന്‍ കഴിഞ്ഞേക്കാം, പക്ഷെ അതൊന്നും മാനേജ്ഡ് പ്രിന്റ് സര്‍വീസുകളോ കോസ്റ്റ് പെര് കോപ്പി പദ്ധതികളോ കാരണമല്ല ചെലവ് കുറയുന്നത്. ലാഭം പ്രധാനമായും പ്രിന്ററുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെയായിരിക്കും വരുന്നത്, കൂടുതല്‍ കാര്യക്ഷമതയുള്ള പ്രിന്ററുകള്‍ ഉപയോഗിക്കുന്നതിലൂടെയും, പ്രിന്റിംഗ് വിഷമതകള്‍ ലഘൂകരിക്കാനായി പ്രിന്റ് ചെയ്യുന്ന എണ്ണം കുറയ്ക്കുന്നതിലൂടെയും എല്ലാമായിരിക്കും. തീര്‍ച്ചയായും ഇത് താങ്കളുടെ സ്ഥാപനത്തിന്റെ ലക്ഷ്യമായേക്കാം പക്ഷെ ഈ പരിഹാരം എല്ലാവര്ക്കും അനുയോജ്യമായിരിക്കില്ല.
ചിപ്പിന്റെ പ്രവര്‍ത്തനം പേജ് കൗണ്ട് ലളിതമാക്കുന്നതോടൊപ്പം എല്ലാവര്ക്കും സുതാര്യമായ വിവരങ്ങള്‍ നല്കുന്നു.
ഇത് വളരെ ലളിതമാണ്. കോസ്റ്റ് പെര് കോപ്പി പദ്ധതിയിലൂടെ നല്കപ്പെടുന്ന എല്ലാ ലേസര്‍ജെറ്റ് പ്രിന്ററുകളും മള്‍ട്ടി ഫംഗ്ഷന് ഡിവൈസുകളും കൃത്യമായ പേജ് കൗണ്ട് ആണ് നല്‍കുന്നത്. പ്രിന്റ് ചെയ്ത പേജുകള്‍ എണ്ണുന്നതിന്റെ അടിസ്ഥാനം മോണോക്രോമിന് ശരാശരി 5% ഡെന്‍സിറ്റിയിലും (പേജ് കവറേജ്) കളര്‍ പ്രിന്റുകള്‍ക്ക് 20% ഡെന്‍സിറ്റിയിലും ആയിരിക്കും (ഓരോ കാര്ട്രിഡ്ജിനും 5% എന്ന കണക്കില്‍). കൂടുതല്‍ ടെക്സ്റ്റ്, ബോള്‍ഡ് ടൈപ്പോഗ്രാഫി, കൂടുതല്‍ വിപുലമായ ബാക്ക്ഗ്രൗണ്ടുകള്‍, ഗ്രാഫിക്സ് അല്ലെങ്കില്‍ ചിത്രങ്ങള്‍ തീര്‍ച്ചയായും യഥാര്‍ത്ഥ പ്രിന്റിംഗ് പേജുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കും. മോണോക്രോമില്‍ കൂടുതലായി വരുന്ന ഓരോ 5% വും, കളറില്‍ 20% വും ഒരു എക്സ്ട്രാ പേജ് ആയി കണക്കാക്കും. അതായത് താങ്കള്‍ 11% ഡെന്സിറ്റിയില് 5,000 മോണോക്രോം പേജുകള്‍ പ്രിന്റ് എടുത്താല്‍, അതിന്നര്‍ത്ഥം ഞങ്ങള്‍ അത് 10,000 പേജ് ആയി കൗണ്ട് ചെയ്യുമെന്നാണ്..
ഉവ്വ്, ഞങ്ങള്‍ വില്‍ക്കുന്നുണ്ട്.
GIT പൂര്‍ണ്ണമായും സ്വതന്ത്രസ്ഥാപനമാണെങ്കിലും, ഞങ്ങള്‍ എല്ലായ്പോഴും ശുപാര്‍ശ ചെയ്ത് വില്‍പ്പന ചെയ്യുന്നത് HP ലേസര്‍ജെറ്റ് പ്രിന്ററുകളാണ് (മോണോ, കളര്‍, MFP, MICR). ഗുണനിലവാരം, കണ്സ്യൂമബിളുകളുടെയും സ്പെയര്‍ പാര്‍ട്ടുകളുടെയും ലഭ്യത, നമ്മുടെ മുഖ്യ വിപണിയില്‍ പ്രിന്ററുകള്‍ സര്‍വീസ് ചെയ്യാനുള്ള സാധ്യത എന്നിങ്ങനെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ്ണമായ തൃപ്തി ഉറപ്പുവരുത്തുന്നു. GIT മറ്റു ബ്രാന്‍ഡുകള്‍ അല്ലെങ്കില്‍ ഇനങ്ങളായ പ്രിന്ററുകള്‍ വില്‍ക്കുന്നില്ല (ഇങ്ക് ജെറ്റ്, ഡോട്ട് മാട്രിക്സ്, അല്ലെങ്കില്‍ കോപ്പിയറുകള്‍).
ഉവ്വ്
GIT താങ്കളുടെ പഴയ HP പ്രിന്റര്‍ ഫീസ് അല്ലെങ്കില്‍ ചാര്‍ജ് ഇല്ലാതെ സ്വീകരിക്കുന്നതാണ്, അത് ഘടനാപരമായ കേടുപാടുകള്‍ സംഭവിക്കാത്ത ലേസര്‍ജെറ്റ് പ്രിന്റര്‍ ആയിരിക്കണമെന്ന് മാത്രം. GIT മറ്റു ബ്രാന്‍ഡുകള്‍ അല്ലെങ്കില്‍ പ്രിന്ററുകള്‍ സ്വീകരിക്കുന്നതല്ല, അതായത് ഇങ്ക്ജെറ്റ്, ഡോട്ട്മാട്രിക്സ് അല്ലെങ്കില്‍ കോപ്പിയറുകള്‍.
GIT ആദ്യം താങ്കളുടെ പ്രിന്റര്‍ പരിശോധിക്കും
താങ്കളുടെ പ്രിന്റര്‍ (i) HP ലേസര്‍ജെറ്റ് ആണെങ്കില്‍, (ii) 2 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതാണെങ്കില്‍, (iii) നല്ല കണ്ടീഷനില്‍ ആണെങ്കില്‍, താങ്കള്‍ക്ക് ഒരു പുതിയ പ്രിന്റര്‍ വാങ്ങുന്നതിലേക്കായി അത് കച്ചവടം ചെയ്യാം അല്ലെങ്കില്‍ ഭാവിയില്‍ GIT ഉല്‍പ്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ വേണ്ടി ആ തുക താങ്കളുടെ GIT അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാം. സാധാരണയായി, ഉപയോഗിച്ച പ്രിന്റര്‍ ഞങ്ങള്‍ വാങ്ങാറില്ല, കാരണം ഞങ്ങള്‍ പഴയ പ്രിന്റ് എക്വിപ്മെന്റുകളുടെ വിതരണക്കാരല്ല എന്നതാണ്.
അത് സന്ദര്‍ഭാനുസരണം ആയിരിക്കും.
വാണിജ്യപരമായി സാധ്യമെന്നു കണ്ടാല്‍ വീണ്ടും ഉപയോഗിക്കുന്നതിനായി താങ്കളുടെ പ്രിന്റര്‍ പ്രൊഫഷണലായി റീകണ്ടീഷന്‍ ചെയ്യും, അല്ലെങ്കില്‍ അത് പഴയ ജനറേഷന് പ്രിന്ററാണെങ്കില്, റീഫര്ബിഷ്മെന്റിനായി സംഭാവനയായി നല്‍കും.
ഉവ്വ്
ഉപയോഗിച്ചതും റീകണ്ടീഷന്‍ ചെയ്തതുമായ HP ലേസര്പ്രിന്ററുകള് GIT മൂന്ന് (3) മാസത്തെ വാറണ്ടിയോടു കൂടി വില്‍ക്കുന്നുണ്ട്. താങ്കളുടെ ആവശ്യം കാണിച്ചുകൊണ്ട് ജനറല്‍ എന്‍ക്വയറി ഞങ്ങള്ക്കയച്ചാല് ഞങ്ങളത് പരിശോധിച്ച് താങ്കളുടെ ആവശ്യം നിറവേറ്റുന്നവ ഞങ്ങളുടെ സ്റ്റോക്കില്‍ ഉണ്ടോ എന്നറിയിക്കും.
(800) GITDUBAI എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് താങ്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം (8:00-17:00, ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ, ഔദ്യോഗിക അവധി ദിവസങ്ങളൊഴിച്ച്). മറ്റൊരുരീതിയില്‍ താങ്കള്‍ക്ക് ഓണ്‍ലൈനിലോ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറിലോ ഞങ്ങളുടെ സെയില്‍സ് റപ്രസന്റേറ്റീവ് താങ്കളെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെടാനും കഴിയും.
എല്ലാ പതിവ് മെത്തേഡുകളും.
താങ്കള്‍ക്ക് ക്യാഷ് ആയിട്ടോ അല്ലെങ്കില്‍ ചെക്ക് ആയിട്ടോ നല്‍കാം, അതല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.
ഉവ്വ്.
ദയവായി ഈ വെബ് സൈറ്റിലുള്ള പിന്തുണ പേജുകളുടെ വിഭാഗത്തിനു താഴെ വരുന്ന ക്രെഡിറ്റ് പോളിസിയും അപ്ലിക്കേഷനും എന്ന ഭാഗം സന്ദര്‍ശിക്കുക.
അത് സന്ദര്‍ഭാനുസരണം ആയിരിക്കും.
അത് താങ്കളുടെ ഓര്‍ഡറിന്റെ അളവിനെയും താങ്കളുടെ സ്ഥലത്തേയും അനുസരിച്ചിരിക്കും: താങ്കള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ ഒന്നുകില്‍ ഞങ്ങളുടെ സ്വന്തം ഡെലിവറി ഫ്ളീറ്റ് വഴിയോ അല്ലെങ്കില്‍ കൊറിയര്‍ പാര്‍ട്ണര്‍ വഴിയോ അയക്കുന്നതായിരിക്കും.
ഇല്ല.
രണ്ടോ (2) അതിലധികമോ കാര്‍ട്രിഡ്ജുകളുടെ ഷിപ്മെന്റ് UAEയിലും കെനിയയിലും സൗജന്യമായിരിക്കും. അഥവാ താങ്കള്‍ ഒരു യൂണിറ്റ് മാത്രം വാങ്ങുന്നത് പരിഗണിക്കുന്നുവെങ്കില്‍ ഓരോ ഡെലിവറി ഷിപ്മെന്റിനും നാമമാത്രമായ തുക അതായത് AED 35 (KES 1,000) ഈടാക്കുന്നതായിരിക്കും.
അന്താരാഷ്ട്ര വിപണികളിലേക്കുള്ള ഷിപ്മെന്റ് സാധാരണയായി ഉപഭോക്താക്കള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, താങ്കളുടെ വിപണിയിലേക്ക് അയക്കാന്‍ അനുയോജ്യമായ ഷിപ്പിംഗ് പാര്‍ട്ണറെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കുന്നതായിരിക്കും.
തൊട്ടടുത്ത പ്രവൃത്തിദിവസം
GT ബ്രാന്‍ഡഡ് ടോണര്‍ കാര്ട്രിഡ്ജുകള്ക്കായുള്ള താങ്കളുടെ സ്റ്റാന്‍ഡേഡ് ഓര്‍ഡറുകള്‍ക്ക് ഞങ്ങള്‍ നല്കുന്ന വാഗ്ദ്ധാനം ‘അടുത്ത പ്രവൃത്തിദിവസം ഡെലിവറി’ എന്നാണ്, ഞങ്ങളുടെ പ്രവൃത്തിസമയത്ത് (8:00-17:00, ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ, ഔദ്യോഗിക അവധി ദിവസങ്ങളൊഴിച്ച്) ലഭിക്കുന്ന എല്ലാ ഓര്‍ഡറുകള്‍ക്കും ഇത് ബാധകമാണ്. 98% കൃത്യസമയത്തു തന്നെ ഡെലിവറി ചെയ്യുക എന്നതാണ് ഡെലിവറിയെ സംബന്ധിച്ചുള്ള ഞങ്ങളുടെ ലക്ഷ്യം. പ്രാദേശിക വിപണിയില്‍ 100 യൂണിറ്റുകള്‍ക്ക് വരെയുള്ള ഓര്‍ഡറുകളുടെ മിശ്രത്തെയാണ് ഞങ്ങള്‍ സ്റ്റാന്‍ഡേഡ് ഓര്‍ഡര്‍ എന്ന് നിര്‍വചിക്കുന്നത്. താങ്കളുടെ ഓര്‍ഡര്‍ ഒരു സിംഗിള്‍ ടൈപ്പില്‍ ഉള്ള 50 അല്ലെങ്കില്‍ അതിലധികം എണ്ണത്തിനു മാത്രമോ, മൊത്തം 100 യൂണിറ്റിലധികമോ, അല്ലെങ്കില്‍ കയറ്റുമതി ആവശ്യം വരുന്നതോ ആണെങ്കില്‍ താങ്കള്‍ക്ക് ഓര്‍ഡര്‍ സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശവും പ്രതീക്ഷിക്കുന്ന ഡെലിവറി ഡേറ്റും ഓര്‍ഡറിന്റെ വലിപ്പച്ചെറുപ്പമനുസരിച്ച് ലഭിക്കുന്നതായിരിക്കും. പ്രിന്ററുകളുടെ ഡെലിവറി ടൈം സാധാരണയായി പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ച ദിവസത്തിനു ശേഷം 3-5 പ്രവൃത്തിദിവസങ്ങള്‍ക്കകം ആയിരിക്കും.
അക്കാര്യം താങ്കളെ ഉടനെ അറിയിക്കുന്നതായിരിക്കും.
താങ്കളുടെ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞ്, താങ്കള്‍ ഓര്‍ഡര്‍ ചെയ്ത ഉല്പ്പന്നങ്ങളിലൊരെണ്ണം താല്‍ക്കാലികമായി സ്റ്റോക്ക് ഇല്ലെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം താങ്കളുടെ ഓര്‍ഡര്‍ നല്കാന് GITക്ക് കഴിയില്ല. സ്റ്റോക്ക് ഇല്ലാത്ത ഇനം കഴിയുന്നതും പെട്ടെന്ന് എത്തിച്ചുതരാമെന്നറിയിക്കാന് ഞങ്ങള്‍ താങ്കള്‍ക്ക് ഇമെയില്‍ അയക്കുകയോ അല്ലെങ്കില്‍ വിളിക്കുകയോ ചെയ്യും. സ്റ്റോക്ക് ഇല്ലാത്ത ഇനം ഒഴിച്ച് ബാക്കി ഇനങ്ങള്‍ വാങ്ങാന്‍ താങ്കള്‍ താല്പര്യപ്പെടുന്നുവെങ്കില്, അതിനായി വേറെ റീഓര്‍ഡര്‍ ചെയ്യാന്‍ ഞങ്ങള്‍ താങ്കളോട് ആവശ്യപ്പെടുകയും, അതിനാല്‍ താങ്കള്‍ക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ക്ക് ക്ഷമയാചിക്കുകയും ചെയ്യും.
എപ്പോള്‍ വേണമെങ്കിലും എവിടെനിന്നു വേണമെങ്കിലും പരിശോധിക്കാനാകും.
താങ്കളുടെ ഓര്‍ഡറിന്റെ നില അറിയാനായി താങ്കള്‍ക്ക് ഞങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയെ (800) GITDUBAI എന്ന ടോള്‍ഫ്രീ നമ്പറില്‍ (8:00-17:00, ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ, ഔദ്യോഗിക അവധി ദിവസങ്ങളൊഴിച്ച്) എപ്പോള്‍ വേണമെങ്കിലും വിളിക്കാം.
ഡെലിവറി പ്രക്രിയ തുടങ്ങിക്കഴിഞ്ഞിനു ശേഷമാണെങ്കില്‍ കഴിയില്ല.
GIT നു ലഭിച്ച ഓര്‍ഡറുകളുടെ പ്രോസസിംഗ് ഉടനെ ആരംഭിക്കും എന്നതിനാല്‍ ഡെലിവറി നടപടികള്‍ തുടങ്ങിക്കഴിഞ്ഞതിനു ശേഷം ലഭിക്കുന്ന ഓര്‍ഡര്‍ ക്യാന്‍സലേഷനുകള്‍ സ്വീകരിക്കാനാവില്ല. താങ്കള്‍ക്ക് ഡെലിവറി ലഭിച്ച ഉല്‍പ്പന്നത്തില്‍ തൃപ്തിയില്ലെങ്കില്‍ താങ്കള്‍ക്ക് അത് ഞങ്ങളുടെ റിട്ടേണ്‍ പോളിസി അനുസരിച്ച് തിരിച്ചുതരാവുന്നതാണ്. അബദ്ധത്തില്‍ ഏതെങ്കിലും ഓര്‍ഡര്‍ പ്രോസസ് ആയിത്തുടങ്ങിയെന്നു കണ്ടാല്‍ ഉടനെ കസ്റ്റമര്‍ സര്‍വീസില്‍ (800) GITDUBAI വഴി വിവരമറിയിക്കുക.
ഉവ്വ്, താങ്കള്‍ക്ക് കഴിയും
ഉല്‍പ്പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ അവയുടെ ഒറിജിനല്‍ പാക്കേജിംഗ് നിലനില്ക്കുന്നുവെങ്കില് സജീവ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം ഇന്‍വോയിസിലെ തീയതിയില്‍ നിന്നും 30 ദിവസങ്ങള്‍ക്കകം തിരിച്ചയക്കാം. അതിന് കാരണം കാണിക്കേണ്ടുന്ന അല്ലെങ്കില്‍ ന്യായീകരിക്കേണ്ട ആവശ്യമില്ല; അക്കാര്യങ്ങള്‍ താങ്കള്‍ക്ക് ലളിതമാകാന്‍ തരത്തിലാണുള്ളത്. എന്നിരുന്നാലും, ഉല്‍പ്പന്നങ്ങള്‍ കേടുപാടുകളില്ലാതെ നല്ല കണ്ടീഷനില്‍ തിരിച്ചേല്‍പ്പിക്കേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്തം താങ്കളുടേതാണ്. ഭാവിയില്‍ താങ്കള്‍ ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുകയോ അല്ലെങ്കില്‍ സേവനങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നതിലേക്കായി ആ മുഴുവന്‍ മൂല്യവും ഞങ്ങള്‍ ക്രെഡിറ്റ് ചെയ്യുന്നതായിരിക്കും. 14 ദിവസത്തേക്കുള്ള മണിബാക്ക് ഗ്യാരണ്ടി കാലാവധിക്കു ശേഷം ഞങ്ങള്‍ റീഫണ്ട് നല്‍കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് ദയവായി ഞങ്ങളുടെ വെബ് സൈറ്റിലെ പിന്തുണ എന്ന വിഭാഗത്തിനു കീഴില്‍ വരുന്ന റീസ്റ്റോക്കിംഗ് പോളിസി കാണുക.
14 ദിവസ മണിബാക്ക് ഗ്യാരണ്ടി താങ്കള്‍ക്ക് റിസ്ക് ഇല്ലാതെ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരിശ്രമിച്ചുനോക്കാനുള്ള മാര്‍ഗ്ഗമാണ്.
താങ്കളുടെ കമ്പനിയുടെ പരിതസ്ഥിതികളില്‍ താങ്കള്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ ലാഭത്തോടൊപ്പം റിസ്കുകളും കൂടെ തട്ടിച്ചുനോക്കേണ്ടതാണ്. പര്‍ച്ചേസ് ചെയ്യാന്‍ തീരുമാനിച്ചത് തെറ്റായിരുന്നുവെന്ന് തോന്നിപ്പിച്ച മുന്‍അനുഭവങ്ങള്‍ താങ്കള്‍ക്ക് ഉണ്ടായിരിക്കാം. കമ്പനിയില്‍ താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരോ ചങ്ങാതിമാരോ ഉണ്ടാകാം. താങ്കള്‍ തികഞ്ഞ മനസ്സമാധാനത്തോടെ ഷോപ്പ് ചെയ്യണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ പക്കല്‍ നിന്നും താങ്കളുടെ ആദ്യ പര്‍ച്ചേസിന് 14 ദിവസ മണിബാക്ക് ഗ്യാരണ്ടി ഞങ്ങള്‍ തരുന്നത്.
ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലോ സേവനങ്ങളിലോ താങ്കള്‍ക്ക് തൃപ്തിയില്ലെന്നു വന്നാല്‍, പര്‍ച്ചേസ് ചെയ്ത വിലയുടെ 100% റീഫണ്ട് ലഭിക്കാന്‍ ഇന്‍വോയിസിലെ തീയതിയില്‍ നിന്നും 14 ദിവസങ്ങള്‍ക്കകം കാര്‍ട്രിഡ്ജുകള്‍ ഞങ്ങളെ തിരിച്ചേല്‍പ്പിക്കാം; ചോദ്യങ്ങളൊന്നും കൂടാതെ. താങ്കള്‍ക്ക് ക്രെഡിറ്റ് ലഭിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ താങ്കള്‍ പണം ചെലവഴിക്കേണ്ട ആവശ്യമേയില്ല; ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂ എന്നിട്ട് താങ്കള്‍ തന്നെ തീരുമാനിക്കൂ.
ഉവ്വ്, എല്ലാ GT പ്രീമിയം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും 24 മാസത്തേക്കുള്ള സമഗ്രമായ വാറണ്ടി നല്‍കുന്നുണ്ട്.
ജോലിവൈദഗ്ദ്ധ്യത്തില് ഉണ്ടാകുന്ന പിഴവുകള്‍ക്ക് പരിരക്ഷ നല്കുന്ന വാറണ്ടി കാര്‍ട്രിഡ്ജിന്റെ താഴെ അച്ചടിച്ചിരിക്കുന്ന എക്സ്പയറി ഡേറ്റ് വരെ, അതല്ലെങ്കില്‍ കാര്ഡ്രിഡ്ജ് കാലിയാകുന്നത് വരെ, ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതുവരെ, ഉണ്ടായിരിക്കും. കാലിയാകുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഞങ്ങളുടെ പ്രൊഡക്ട് പേജുകളില്‍ പറയുന്ന നിശ്ചിത പേജ് യീല്‍ഡ് വരെ പ്രിന്റ് ചെയ്തുകഴിയുന്നതിനെയാണ്. കുറഞ്ഞ ഡെന്സിറ്റിയില് തുടര്‍ന്നും പ്രിന്റ് ഔട്ടുകള്‍ എടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലും, പേജ് യീല്‍ഡ് എത്തിക്കഴിഞ്ഞാല്‍ വാറണ്ടി അവസാനിക്കും. ഇതുകൂടാതെ പ്രാദേശിക വിപണിയിലെ ഉപഭോക്താക്കള്‍ക്ക് ഈ വാറണ്ടിയിലൂടെ പ്രിന്ററിന്റെ ഭാഗങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നുണ്ട്, സംഭവ്യമല്ലെങ്കിലും അഥവാ കാര്‍ട്രിഡ്ജ് കേടുപാടുകള്‍ക്ക് കാരണമാകുന്നുവെങ്കില്‍. വാറണ്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് ദയവായി ഞങ്ങളുടെ പൊതു ഉപാധികളും നിബന്ധനകളും പരിശോധിക്കുക.
ഞങ്ങളെ അറിയിക്കൂ, ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം, താങ്കള്‍ക്ക് ഒരു ചെലവും വരുത്താതെ!
ഏറ്റവും മികച്ച നടപടി ഞങ്ങളുടെ വെബ് സൈറ്റിലെ പിന്തുണ വിഭാഗം സന്ദര്‍ശിച്ച് ഓണ്‍ലൈനില്‍ പരാതിപ്പെടുന്നതാണ്. പരാതിയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള നില അഥവാ സ്റ്റാറ്റസ് താങ്കള്‍ക്ക് ട്രാക്ക് ചെയ്യാനാകും. അതിനുപകരം താങ്കള്‍ക്ക് ഞങ്ങളെ 800-GITDUBAI എന്ന് നമ്പറിലേക്ക് വിളിക്കാം, അതുമല്ലെങ്കില്‍ service@gitmea.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയച്ചാല്‍ ഞങ്ങളുടെ ഡെഡിക്കേറ്റഡ് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധികള്‍ താങ്കളുടെ പ്രശ്നം പരിഹരിക്കാന്‍ വേണ്ടതു ചെയ്യും. താങ്കള്‍ UAEയിലോ കെനിയയിലോ ഉള്ള പ്രാദേശിക ഉപഭോക്താവാണെങ്കില്‍, താങ്കളുടെ ഉല്‍പ്പന്നം സൗജന്യമായിത്തന്നെ താങ്കളില്‍ നിന്നും വാങ്ങി പരിശോധിക്കുന്നതാണ്. താങ്കളുടെ ഉല്‍പ്പന്നം കേടുവന്നതായി കണ്ടാല്‍, അത് സൗജന്യമായി മാറ്റിത്തരുന്നതാണ്. ഈ പ്രക്രിയ സാധാരണയായി അഞ്ച് (5) പ്രവൃത്തിദിവസങ്ങളില്‍ കൂടുതല്‍ എടുക്കാറില്ല. ഇതുകൊണ്ടാണ് ഞങ്ങള്‍ താങ്കളോട് സദാ ഒരു സ്പെയര്‍ കാര്‍ട്രിഡ്ജ് സൂക്ഷിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നത്. താങ്കള്‍ ഒരു വന്‍കിട വ്യവസായസ്ഥാപനത്തിന്റെ നിലയിലുള്ള ഉപഭോക്താവാണെങ്കില്‍, ഒരു ഡെഡിക്കേറ്റഡ് കസ്റ്റമര്‍ കെയര്‍ ടെക്നീഷ്യന് താങ്കളെ സന്ദര്‍ശിക്കുന്നതാണ്. പ്രശ്നപരിഹാരത്തിന് ഞങ്ങള്‍ എടുക്കുന്ന സമയം രണ്ട് (2) പ്രവൃത്തിദിവസങ്ങളാണ്. അന്താരാഷ്ട്രീയ ഉപഭോക്താക്കള്‍ കേടുവന്നതെന്ന് അവകാശപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍ബന്ധമായും ഞങ്ങള്‍ക്ക് തിരിച്ചയക്കേണ്ടതാണ്. കേടുപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, അടുത്ത ഓര്‍ഡറിനോടൊപ്പം ആ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി മാറ്റിനല്കുന്നതാണ്.
ഇല്ല, എന്നതാണ് വ്യക്തമായ ഉത്തരം.
എല്ലാ OEM വാറണ്ടികളിലും പ്രത്യേകം വിവരിക്കുന്ന ഒരു കാര്യമാണ് OEM നല്‍കാത്ത ഏതെങ്കിലും ബാഹ്യ ഇനം കേടുപാടുകള്‍ക്ക് കാരണമാകുന്നുവെങ്കില്‍ താങ്കളുടെ പ്രിന്ററിനുള്ള വാറണ്ടി നഷ്ടപ്പെടുമെന്നത്, കേടുപാടു വരുത്തുന്നത് എന്തുമായിരിക്കാം, കാര്‍ട്രിഡ്ജ് മാത്രമല്ല. വസ്തുതാപരമായി, USA യിലും, യൂറോപ്പിലും ഉന്നതമായ കോടതിവിധികള്‍ പറഞ്ഞിരിക്കുന്നത് അത്തരം കത്രികപ്പൂട്ടു പോലുള്ള വാചകങ്ങള്‍ ഉപയോഗിക്കരുതെന്നും, അത് ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള അവകാശം ഹനിക്കുന്നുവെന്നും ആണ്. താങ്കള്‍ ഒരു ഫോര്‍ഡ് കാര്‍ വാങ്ങിയെന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയില്‍ നിന്നും അവരുടെ ബ്രാന്‍ഡ് പെട്രോള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നൊക്കെ പറയുന്നതുപോലെയാണത്. താങ്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശവും, മനസ്സമാധാനവും തരാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, ഒരു കാര്‍ട്രിഡ്ജ് താങ്കളുടെ പ്രിന്ററിന് കേടുപാടുകള്‍ വരുത്തുന്നുവെങ്കില്‍ അതിനും കൂടെയുള്ള പരിരക്ഷയാണ് ഞങ്ങളുടെ വാറണ്ടി തരുന്നത്, അതിന്റെ സംഭവ്യത ലോട്ടറിയില്‍ ഫസ്റ്റ് പ്രൈസ് കിട്ടുന്നതുപോലെ അത്യപൂര്‍വമായിരിക്കും. ഞങ്ങളുടെ വാറണ്ടി ക്ലോസിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് ദയവായി വില്‍പ്പനയെക്കുറിച്ചുള്ള ഞങ്ങളുടെ പൊതു ഉപാധികളും നിബന്ധനകളും പരിശോധിക്കുക. ഈ വിഷയത്തെക്കുറിച്ച് കൂടുതലായി വായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദയവായി സന്ദര്‍ശിക്കുക:
ഇന്റര്‍നാഷണല്‍ ഇമേജിംഗ് ടെക്നോളജി കൗണ്‍സില്‍ (Int’l ITC)
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.consumerchoice.me/warranty.htm സന്ദര്‍ശിക്കുക
കൂടുതലായി അറിയുവാന്‍
ഓഫ്ലൈന് – സന്ദേശം അയക്കുക